കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി(സിസിപിഎ) യില് നിന്ന് ലഭിച്ച 10,644 പരാതികളില് 99.1 ശതമാനവും പരിഹരിച്ചിട്ടുണ്ടെന്ന് പ്രമുഖ ഇലക്ട്രിക് വാഹന നിര്മാതാക്കളായ ഒല ഇലക്ട്രിക്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വിശദീകരണം തേടിയതിന് പിന്നാലെയാണ് ഒല മറുപടി നല്കിയത്.
'സിസിപിഎയില് നിന്ന് ഞങ്ങള്ക്ക് ലഭിച്ച 10,644 പരാതികളില് 99.1 ശതമാനം പരാതികളും ഒല ഇലക്ട്രിക്കിന്റെ ശക്തമായ പരിഹാര സംവിധാനം അനുസരിച്ച് ഉപഭോക്താവിന് പൂര്ണ്ണ സംതൃപ്തി നല്കുന്ന തരത്തില് പരിഹരിച്ചുവെന്ന് ഊന്നിപ്പറയാന് ഞങ്ങള് ആഗ്രഹിക്കുന്നു' കമ്പനി വിശദീകരണത്തില് പറഞ്ഞു.
തെറ്റായ പരസ്യങ്ങളിലൂടെ ഉപഭോക്താക്കളുടെ അവകാശങ്ങള് ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ഒക്ടോബര് ഏഴിന് സിസിപിഎ ഒലയോട് വിശദീകരണം തേടിയിരുന്നു. 15 ദിവസത്തിനകം കമ്പനി മറുപടി നല്കണമെന്നായിരുന്നു നിര്ദേശം.
ഒലയുടെ സ്ഥാപകന് ഭവിഷ് അഗര്വാളും സ്റ്റാന്ഡ്-അപ്പ് കോമേഡിയന് കുനാല് കമ്രയും തമ്മില് കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടറുകളുടെ വില്പ്പനാനന്തര സേവന നിലവാരത്തെച്ചൊല്ലി സോഷ്യല് മീഡിയ പ്ലാറ്റ്ഫോമായ എക്സില് വാക്പോരുണ്ടായതിന് പിന്നാലെയായിരുന്നു നോട്ടീസ്.
Content Highlights: Ola Electric claims to resolve 10,644 customer complaints amid social media feud
Published: 22 Oct 2024, 08:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented