റാഞ്ചിയിൽ അമിതവേഗതയിൽ വാഹനം ഓടിച്ചതിന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്. ധോനിക്ക് പിഴ ചുമത്തിയെന്ന് റിപ്പോർട്ട്. ട്രാഫിക് നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹത്തിന് 1000 രൂപ പിഴയടക്കേണ്ടി വന്നൂവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വേഗ പരിധി ലംഘിച്ചതോടെ നഗരത്തിലെ ഓട്ടോമേറ്റഡ് ട്രാഫിക് നിരീക്ഷണ സംവിധാനത്തിലാണ് താരത്തിന്റെ വാഹനം കുടുങ്ങിയത്.
തുടർന്ന്, മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 183 പ്രകാരം അദ്ദേഹത്തിനെതിരേ ഇ-ചലാൻ നൽകുകയായിരുന്നു. അതേസമയം, ധോനി ഓടിച്ച വാഹനം ഏതാണെന്നത് സംബന്ധിച്ച് യാതൊരു വിവരവും പുറത്തുവന്നിട്ടില്ല.
ദിവസങ്ങൾക്ക് മുൻപ്, ധോനി മറ്റൊരു നിയമപ്രശ്നവും നേരിട്ടിരുന്നു. റാഞ്ചിയിലെ ഒരു താമസ സ്ഥലത്തിന്റെ തെറ്റായ ഉപയോഗത്തെ സംബന്ധിച്ച് ഝാർഖണ്ഡ് സ്റ്റേറ്റ് ഹൗസിങ് ബോർഡ് അദ്ദേഹത്തിന് ഒരു നോട്ടീസ് നൽകി. താമസ ആവശ്യത്തിനുള്ള ഭൂമി വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതായി സംശയമുണ്ടെന്നും ഹൗസിങ് ബോർഡ് സൂചിപ്പിച്ചു.
ഉദ്യോഗസ്ഥർ പറഞ്ഞതനുസരിച്ച്, ഈ ഭൂമി റാഞ്ചിയിലെ ഹർമു റോഡിലാണ് സ്ഥിതിചെയ്യുന്നത്. തന്റെ റിങ് റോഡിലുള്ള നിലവിലെ വീട്ടിലേക്ക് മാറുന്നതിന് മുൻപ് ഇവിടെയാണ് ധോനി താമസിച്ചിരുന്നത്.
അതേസമയം, ഈ വർഷത്തെ ഐപിഎൽ മത്സരങ്ങൾക്കായുള്ള തയ്യാറെടുപ്പിലാണ് താരം. ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പം ധോണി പരിശീലനം ആരംഭിച്ചു. മാർച്ച് ഒന്നിന് ടീമിന്റെ ഹൈ-പെർഫോമൻസ് സെന്ററിൽ നടന്ന ആദ്യ പരിശീലന സെഷനിൽ അദ്ദേഹം പങ്കെടുത്തിരുന്നു.
Content Highlights: MS Dhoni fined Rs 1000 for overspeeding near his residence in Ranchi., Faces a separate legal notice for alleged misuse of a residential plot., Actively training with Chennai Super Kings for the upcoming IPL 2026 season., Retained by CSK for Rs 4 crore under the uncapped player rule.
Published: 04 Mar 2026, 02:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented