തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളിലെ ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം 22.18 ലക്ഷമായി വർധിച്ചതായി മന്ത്രി കെ.ബി. ഗണേഷ്‌കുമാർ നിയമസഭയെ അറിയിച്ചു. 2023-ൽ 19.84 ലക്ഷവും, 2025-ൽ 20.27 ലക്ഷവും യാത്രക്കാരാണുണ്ടായിരുന്നത്.
പ്രീമിയം ബസുകൾ ഇറക്കുകയും സ്റ്റേഷനുകൾ നവീകരിക്കുകയും ചെയ്തതിനുശേഷം കുടുംബത്തോടൊപ്പം കെ.എസ്.ആർ.ടി.സി. ബസുകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു. 2025-ൽ 1702 കാൽനടയാത്രക്കാർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടതായും ഈ പശ്ചാത്തലത്തിൽ ഡ്രൈവർമാർക്കുള്ള ബോധവത്കരണ പരിപാടികൾ ഊർജിതപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
Content Highlights: KSRTC sees a jump in daily passengers to 22.18 lakh. Discover how premium buses and upgraded stations are attracting families, increasing ridership.
Published: 05 Feb 2026, 09:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented