അന്നത്തെ മന്ത്രിയുടെ പാര്‍ട്ടിയുടെ ജില്ലാ നേതാവ് ഇടപെട്ടാണ് തന്റെ വീടിനു സമീപത്തുകൂടി ബസ് ഓടിച്ചത്. ഇതിന്റെ നിരക്ക് ഉയര്‍ത്തേണ്ടതില്ലെന്ന് മന്ത്രിയുടെ ഓഫീസില്‍നിന്ന് ഉദ്യോഗസ്ഥര്‍ക്ക് വാക്കാല്‍ നിര്‍ദേശം നല്കി.

തിരുവനന്തപുരം: സിറ്റി സർക്കുലർ ഇ-ബസുകൾക്ക് ടിക്കറ്റ് നിരക്ക് പുതുക്കിയിട്ടും മുൻമന്ത്രിയുടെ പ്രത്യേക താത്പര്യപ്രകാരം ഓടിച്ച ബസിന്റെ നിരക്കു മാറ്റാതെ കെ.എസ്.ആർ.ടി.സി. പേരൂർക്കട ഡിപ്പോയിൽനിന്ന് കിഴക്കേക്കോട്ട-ആറ്റുകാൽ-പുഞ്ചക്കരി റൂട്ടിൽ ഓടുന്ന ഇലക്ട്രിക്ക് ബസിനാണ് ഇപ്പോഴും ടിക്കറ്റ് നിരക്കിൽ ഇളവു നൽകുന്നത്.
2021-ൽ സിറ്റി സർക്കുലർ ബസുകൾ തുടങ്ങിയ സമയത്ത് ഒരു ട്രിപ്പിന് പത്ത് രൂപയാണ് ഈടാക്കിയിരുന്നത്. 10 രൂപ ടിക്കറ്റ് എടുക്കുന്നവർക്ക് ആ ട്രിപ്പിൽ പൂർണമായും യാത്ര ചെയ്യാം. മറ്റ് ഫെയർസ്റ്റേജുകൾ ഉണ്ടാകില്ല. മന്ത്രിയായി കെ.ബി. ഗണേഷ്‌കുമാർ ചുമതലയേറ്റതിനു പിന്നാലെ ഇതു പിൻവലിച്ചു. മിനിമം നിരക്ക് 12 രൂപയായി നിരക്കുയർത്തി. ഫെയർസ്റ്റേജുകളും ബാധകമാക്കി. എന്നാൽ, പുഞ്ചക്കരി വഴിയുള്ള ഒരു ബസിനുമാത്രം നിരക്ക് ഉയർത്തിയില്ല.
അന്നത്തെ മന്ത്രിയുടെ പാർട്ടിയുടെ ജില്ലാ നേതാവ് ഇടപെട്ടാണ് തന്റെ വീടിനു സമീപത്തുകൂടി ബസ് ഓടിച്ചത്. ഇതിന്റെ നിരക്ക് ഉയർത്തേണ്ടതില്ലെന്ന് മന്ത്രിയുടെ ഓഫീസിൽനിന്ന് ഉദ്യോഗസ്ഥർക്ക് വാക്കാൽ നിർദേശം നൽകി. കഴിഞ്ഞ രണ്ടുവർഷമായി ഈ ബസ് കുറഞ്ഞ നിരക്കിൽ ഓടുന്നുണ്ട്. സമീപത്തെ ഒരു സ്ഥാപനത്തിലെ ജീവനക്കാരും നിരക്ക് ഇളവ് ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു.
മറ്റൊരു ബസിനും നൽകാത്ത പരിഗണന കെ.എസ്.ആർ.ടി.സി. പേരൂർക്കട ഡിപ്പോയിലെ ബസിനു നൽകി. മന്ത്രിസഭ മാറിയിട്ടും ഇളവു തുടരുകയാണ്. ഫെയർസ്റ്റേജ് അപാകം ഉടൻ പരിഹരിക്കുമെന്നാണ് പേരൂർക്കട ഡിപ്പോ അധികൃതർ നൽകുന്ന മറുപടി. ഇത്രയുംകാലം ഒരു ബസ് മാത്രം കുറഞ്ഞ നിരക്കിൽ ഓടിയതെങ്ങനെയെന്ന് അധികൃതർ വ്യക്തമാക്കുന്നില്ല.
Content Highlights: KSRTC City Circular bus fares were revised from Rs 10 to Rs 12 with new fare stages., A specific bus on the Peroorkada-Attukal-Punchakkari route continues to charge the old rate., The exception was allegedly granted due to political influence during the previous ministerial tenure., KSRTC officials claim the fare discrepancy will be rectified soon despite the long-standing irregularity.
Published: 02 Jun 2026, 10:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented