ഹെൽമെറ്റ് വെയ്ക്കാതെ, നമ്പർപ്ലേറ്റ് മറച്ചുപിടിച്ച് ബൈക്ക് യാത്ര. അതും മൂന്നുപേർ. കേരള മോട്ടോർ വാഹനവകുപ്പിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിലെ കാഴ്ചയാണിത്. ഗതാഗത നിയമങ്ങൾ ലംഘിച്ച് യാത്ര ചെയ്യുന്ന യുവാക്കളുടെ ദൃശ്യങ്ങളും പിന്നീട് ഇവരെ വാഹനമുൾപ്പെടെ പിടികൂടിയതിന്റെ രംഗങ്ങളും വീഡിയോയിലുണ്ട്. 'കുട്ടികളുടെ കളിപ്പാട്ടമല്ല ഇത്.... സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ ചോര വരും' എന്ന നടൻ ജയന്റെ സിനിമ ഡയലോഗാണ് വീഡിയോയുടെ അടിക്കുറിപ്പ്.
മോട്ടോർവാഹനവകുപ്പ് ഷെയർ ചെയ്ത വീഡിയോയിൽ രണ്ട് ബൈക്കുകളാണുള്ളത്. ഇരു വാഹനങ്ങളിലും മൂന്നുപേർ വീതമാണ് യാത്ര. ആരും ഹെൽമെറ്റ് ധരിച്ചിട്ടുമില്ല. പിന്നിലുള്ള ബൈക്കിന്റെ നമ്പർ പ്ലേറ്റ് യാത്രക്കാരിൽ ഒരാൾ കലടാസ് കഷണംകൊണ്ട് മറച്ചുപിടിക്കുന്നുണ്ട്. എന്നാൽ കാറ്റുകൊണ്ട് കടലാസ് പാറുമ്പോൾ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ കാണാമായിരുന്നു. ഇതായിരിക്കാം യുവാക്കളെ കുടുക്കിയത്. അതേസമയം, മുന്നിലുണ്ടായിരുന്ന ബൈക്കിന് നമ്പർപ്ലേറ്റുപോലും ഉണ്ടായിരുന്നില്ല. ആത്മാർഥത കൂടിയതുകൊണ്ടാകാം പുറകിലിരുന്ന യുവാവ് ഇല്ലാത്ത നമ്പർപ്ലേറ്റ് പോലും മറച്ചുപിടിക്കുന്നുണ്ടായിരുന്നു.
നമ്പർപ്ലേറ്റ് ഉണ്ടായിരുന്ന KL27 M 0154 കെടിഎം ബൈക്ക് പിടികൂടിയതിന്റെ ദൃശ്യങ്ങളാണ് മോട്ടോർവാഹന വകുപ്പ് പങ്കുവെച്ച വീഡിയോയിലുള്ളത്. സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല. എന്നാൽ പിടികൂടിയ വാഹനത്തിന്റെയും വീഡിയോയിൽ കാണിക്കുന്ന മറ്റു വാഹനങ്ങളുടെയും രജിസ്ട്രേഷൻ നമ്പർ KL27 ആണ്. അതിനാൽ പത്തനംതിട്ടയിലെ തിരുവല്ല സബ് ആർടിഒയുടെ പരിധിയിലുള്ള ഏതെങ്കിലും സ്ഥലമായിരിക്കാം എന്നാണ് കരുതുന്നത്.
Content Highlights: kerala-mvd-catches-reckless-bikers
Published: 30 Jul 2025, 06:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented