
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ചതിന്റെ പേരില്‍ രക്ഷിതാക്കളുടെയും വാഹനയുടമയുടെയും പേരില്‍ കേസെടുക്കാന്‍ കുട്ടി കുറ്റം ചെയ്തതായി ജനറല്‍ ഡയറിയില്‍ രേഖപ്പെടുത്തിയാല്‍മാത്രം മതിയെന്ന് ഹൈക്കോടതി. കുട്ടികള്‍ കുറ്റക്കാരല്ലെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് കണ്ടെത്തിയാല്‍ രക്ഷിതാക്കളുടെയും വാഹനയുടമയുടെയും പേരില്‍ കേസ് നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് ബെച്ചുകുര്യന്‍ തോമസ് വ്യക്തമാക്കി.
കുട്ടികള്‍ വാഹനമോടിച്ചുണ്ടായ അപകടത്തില്‍ കുട്ടികളുടെ പേരില്‍ കേസില്ലെന്നതിനാല്‍ രക്ഷിതാക്കളുടെയും വാഹനയുടമയുടെയും പേരിലെടുത്ത കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫയല്‍ചെയ്ത ഹര്‍ജികള്‍ തള്ളിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മോട്ടോര്‍ വാഹന നിയമത്തില്‍ 2019-ലാണ് ഭേദഗതിയിലൂടെ 199-എ വകുപ്പ് കൂട്ടിച്ചേര്‍ത്തത്. കുട്ടികള്‍ വാഹനമോടിച്ച് അപകടം ഉണ്ടാക്കിയാല്‍ രക്ഷിതാക്കളുടെയും വാഹനയുടമയുടെയും പേരില്‍ കേസെടുക്കാന്‍ അനുമതി നല്‍കുന്നതായിരുന്നു ഈ നിയമം. ഇതുപ്രകാരമുള്ള കുറ്റകൃത്യം സ്വതന്ത്രമായി നിലനില്‍ക്കുന്നതാണെന്ന് കോടതി പറഞ്ഞു.
ലൈസന്‍സില്ലാതെ കുട്ടികള്‍ വാഹനമോടിക്കുന്നത് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം നിസ്സാര കുറ്റകൃത്യത്തിലാണ് ഉള്‍പ്പെടുന്നത്. ഇത്തരം കേസുകളില്‍ കുട്ടികള്‍ക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്യേണ്ടതില്ല. ജനറല്‍ ഡയറിയില്‍ രേഖപ്പെടുത്തിയാല്‍മതി.
ഇക്കാര്യത്തില്‍ ഹൈക്കോടതി മുന്‍പ് പോളച്ചന്‍ കേസിലടക്കം പുറപ്പെടുവിച്ച ഉത്തരവുകള്‍ ബാധകമാകില്ലെന്നും കോടതി വ്യക്തമാക്കി. ഇത്തരം കേസുകളില്‍ അന്വേഷണം രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുക നിര്‍ബന്ധമല്ലെന്നും കോടതി പറഞ്ഞു.
Content Highlights: Kerala high court says that GD Entry is enough for register case for child driving
Published: 25 Jun 2024, 10:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented