ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ടയും നിസാനും ഒന്നിക്കുന്നു. ഇതുസംബന്ധിച്ച് ഇരു കമ്പനികളും ധാരണപത്രത്തിൽ തിങ്കളാഴ്ച ഒപ്പുവെച്ചു. നിസാന്റെ ഭാഗമായ മിറ്റ്സുബിഷി മോട്ടോർസും ലയനത്തിന് സമ്മതം അറിയിച്ചതായി ഇരുകമ്പനികളും വ്യക്തമാക്കി.

To advertise here,

ഇലക്ട്രിക് വാഹന നിർമ്മാതാക്കളുടെ ഭാഗത്ത് നിന്ന് കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തിലാണ് ഇരു കമ്പനികളും ഒരുമിച്ചു പോകാൻ ധാരണയായത്. ലയനം പൂർത്തിയായാൽ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന നിർമ്മാതാക്കളായി ഹോണ്ട - നിസാൻ മാറുമെന്നാണ് കുരുതുന്നത്.

ഇരു കമ്പനികളും ഒന്നിക്കാനുള്ള ധാരണപത്രത്തിൽ ഒപ്പുവെച്ചെങ്കിലും മറ്റു പദ്ധതികളിൽ ധാരണയായിട്ടില്ല. നിലവിലുള്ള കാര്യങ്ങൾ അതേപോലെ തുടരും. 2025- ജനുവരി അവസാനത്തോടെ ഇക്കാര്യങ്ങളിൽ തീരുമാനമാകുമെന്നാണ് ഹോണ്ട ഡയറക്ടർ തോഷിഹിരോ മിബെ പറഞ്ഞു.