ഇരുചക്രവാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റിന് ഇനി എം80 ഉള്‍പ്പെടെ കൈയില്‍ ഗിയറുള്ള വാഹനങ്ങളും ഉപയോഗിക്കാം. കാല്‍ ഉപയോഗിച്ച് ഗിയര്‍മാറ്റുന്ന വാഹനങ്ങള്‍മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തിലാണിത്.
ഡ്രൈവിങ് ടെസ്റ്റില്‍ ഓട്ടോമാറ്റിക്, ഇ-വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും നീങ്ങി. കാര്‍ ഉള്‍പ്പെടുന്ന ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (എല്‍എംവി) വിഭാഗത്തില്‍ ഇവയും ടെസ്റ്റിന് ഉപയോഗിക്കാം. എല്‍എംവി ലൈസന്‍സില്‍ ഏഴുടണ്‍ ഭാരമുള്ള വാഹനങ്ങള്‍വരെ (മിനി ടിപ്പര്‍) ഓടിക്കാന്‍ കഴിയുമെന്നതിനാലാണ് ഗിയറുള്ള വാഹനങ്ങള്‍തന്നെ ടെസ്റ്റിനു വേണമെന്ന് മോട്ടോര്‍വാഹന വകുപ്പ് ശഠിച്ചത്.
കെ.ബി. ഗണേഷ്‌കുമാര്‍ മന്ത്രിയായി സ്ഥാനമേറ്റതിനു പിന്നാലെയാണ് ഡ്രൈവിങ് ടെസ്റ്റ് നടത്തിപ്പ് പരിഷ്‌കരിച്ചത്. എന്നാല്‍, ഇങ്ങനെയൊരു വേര്‍തിരിവ് നിയമപരമായി നിലനില്‍ക്കില്ലെന്ന് മോട്ടോര്‍വാഹനവകുപ്പിന് നിയമോപദേശം ലഭിച്ചിരുന്നു.
ഡ്രൈവിങ് ടെസ്റ്റ് നിര്‍വചിക്കുന്ന കേന്ദ്രമോട്ടോര്‍ വാഹന ചട്ടം 15-ല്‍ വാഹനത്തിന്റെ വേഗമനുസരിച്ച് ഗിയര്‍ മാറ്റണമെന്നുമാത്രമാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് പ്രകാരമാണ് വാഹനങ്ങളുടെ ഗിയര്‍സംവിധാനം ക്രമീകരിക്കുന്നത്. ഇതില്‍ മാറ്റംവരുത്താനോ, വിലക്കേര്‍പ്പെടുത്താനോ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു. അതവഗണിച്ച് സര്‍ക്കുലര്‍ ഇറക്കിയതാണ് തിരിച്ചടിയായത്.
ഇ-വാഹനങ്ങള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ ടെസ്റ്റിനുപയോഗിക്കുന്ന വാഹനങ്ങളുടെ ട്രാന്‍സ്മിഷന്‍ (ഗിയര്‍ സിസ്റ്റം) ഇന്ധനം എന്നിവ പരിഗണിക്കേണ്ടതില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം സംസ്ഥാനസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. അപേക്ഷകര്‍ക്ക് സ്വന്തം വാഹനം ഉപയോഗിക്കാന്‍ കേന്ദ്രചട്ടം അനുമതിനല്‍കുമ്പോള്‍ ജിപിഎസും നിരീക്ഷണക്യാമറയും ഉള്ള വാഹനത്തില്‍ ടെസ്റ്റ് നടത്താന്‍ നിര്‍ദേശിച്ചതും നിയമവിരുദ്ധമായി.
Content Highlights: Manual geared vehicles, including M80, and automatic/e-vehicles now permitted for LMV license tests
Published: 18 Jul 2025, 12:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented