ചെന്നൈ: ചെന്നൈ മെട്രോ റെയില്‍വേയ്ക്കായി 70 ഡ്രൈവറില്ലാ തീവണ്ടികൂടി നിര്‍മിക്കും. ഇതിനുള്ള കരാര്‍ മെട്രോ റെയില്‍വേ അധികൃതര്‍ ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡിന് (ബെമല്‍) നല്കി. മൂന്നു കോച്ചുകള്‍ വീതമുള്ള തീവണ്ടികളാണ് നിര്‍മിക്കുക. ബെമലിന്റെ ബെംഗളൂരുവിലുള്ള വര്‍ക്ക് ഷോപ്പിലാണ് നിര്‍മിക്കുക. 3,600 കോടി രൂപയ്ക്കാണ് ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത്.
ഡ്രൈവറില്ലെങ്കിലും തീവണ്ടിയില്‍ യാത്രക്കാരുടെ പരാതികള്‍ പരിഹരിക്കാന്‍ ജീവനക്കാരെ നിയമിക്കും. തീവണ്ടിയില്‍ ഒരു ട്രിപ്പില്‍ 1000 പേരെ ഉള്‍ക്കൊള്ളാം.
മൂന്ന് കോച്ചുകള്‍ വീതമുള്ള 36 തീവണ്ടികള്‍ നിര്‍മിക്കാനുള്ള ആദ്യകരാര്‍ ആന്ധ്രാപ്രദേശിലെ ശ്രീ സിറ്റിയിലെ അല്‍സ്റ്റോം കമ്പനിയ്ക്ക് നല്‍കിയിരുന്നു. അല്‍സ്റ്റോം നിര്‍മിച്ച ആദ്യ ഡ്രൈവറില്ലാ തീവണ്ടി കഴിഞ്ഞമാസം ചെന്നൈ മെട്രോ റെയില്‍വേയ്ക്ക് കൈമാറി. വണ്ടി പൂനമല്ലിയിലെ മെട്രോ റെയില്‍വേയുടെ യാര്‍ഡില്‍ പരീക്ഷണഓട്ടം നടത്തുന്നുണ്ട്.
മെട്രോ റെയില്‍വേയുടെ രണ്ടാംഘട്ട പദ്ധതിയില്‍ മൂന്നു പാതകളുടെ നിര്‍മാണം നടന്നുവരികയാണ്. ലൈറ്റ് ഹൗസില്‍നിന്ന് പൂനമല്ലി ബൈപ്പാസ് വരെയും (26.1 കിലോമീറ്റര്‍) മാധാവരം മില്‍ക്ക് കോളനിയില്‍നിന്ന് സെറുശ്ശേരി സിപ്പ്കോട്ട് (45.8 കിലോമീറ്റര്‍) വരെയും മാധാവരം മുതല്‍ ഷോളിങ്കനല്ലൂര്‍ വരേയും (47 കിലോമീറ്റര്‍) ആണ് നിര്‍മാണം.
മാധാവരം മില്‍ക്ക് കോളനി-സെറുശ്ശേരി സിപ്ക്കോട്ട് റൂട്ടില്‍ എഴുപതും ലൈറ്റ് ഹൗസ് മുതല്‍ പൂനമല്ലി ബൈപ്പാസ് വരെയുള്ള റൂട്ടില്‍ ഇരുപത്തി ആറും മാധാവരം മുതല്‍ ഷോളിങ്കനല്ലൂര്‍ വരെയുള്ള റൂട്ടില്‍ നാല്പത്തിരണ്ടും ഡ്രൈവറില്ലാ മെട്രോ തീവണ്ടികളാണ് സര്‍വീസ് നടത്തുക.
Content Highlights: chennai metro driverless trainsets
Published: 19 Nov 2024, 08:59 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented