
മുംബൈ: ഓസ്ട്രിയൻ ആഡംബര മോട്ടോർസൈക്കിൾ നിർമാണക്കമ്പനിയായ കെടിഎമ്മിനെ ഏറ്റെടുക്കാൻ ബജാജ് ഓട്ടോ. ബജാജ് ഓട്ടോയുടെ നെതർലൻഡ്സ് കേന്ദ്രമായുള്ള ഉപകമ്പനി, ബജാജ് ഓട്ടോ ഇന്റർനാഷണൽ ഹോൾഡിങ്സ് ബിവി വഴി 7,765 കോടി രൂപയ്ക്കാണ് കെടിഎം എജിയുടെ നിയന്ത്രണം ബജാജ് ഏറ്റെടുക്കുക.
ഇതുവരെ കെടിഎമ്മിൽ ബജാജിന് ചെറിയ ഓഹരിപങ്കാളിത്തംമാത്രമാണ് ഉണ്ടായിരുന്നത്. വിവിധ അനുമതികൾ ലഭിച്ച്, ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായാൽ കമ്പനിയുടെ നിയന്ത്രണം ബജാജ് ഓട്ടോയ്ക്കാകും. ഇതോടെ, പ്രീമിയം, സ്പോർട്സ് മോട്ടോർസൈക്കിൾ വിഭാഗത്തിൽ ബജാജ് ഓട്ടോയ്ക്ക് സാന്നിധ്യം ശക്തമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഓസ്ട്രിയൻ കമ്പനിയായ പിയറർ മൊബിലിറ്റി എജിയുടെ കീഴിലാണ് കെടിഎം ബ്രാൻഡ്. സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനിക്ക് കോടതി ഉത്തരവനുസരിച്ച് ഉടൻ കടബാധ്യതകൾ പുനഃക്രമീകരിക്കേണ്ടതുണ്ട്. ഇതിനായി ഏകദേശം 5,280 കോടി രൂപ ഉടനടി ബജാജ് ഓട്ടോ ഇന്റർനാഷണൽ ഹോൾഡിങ്സ് കെടിഎമ്മിനു കൈമാറും.
ഏറ്റെടുക്കലിന് ഓഹരിയുടമകളുടെയും വിവിധ നിയന്ത്രണ ഏജൻസികളുടെയും അനുമതി ലഭിക്കേണ്ടതുണ്ട്. ഇതു ലഭിച്ചശേഷമായിരിക്കും ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുക.
Content Highlights: Bajaj Auto to acquire Austrian motorcycle maker KTM in ₹7,765 crore deal
Published: 23 May 2025, 08:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented