ന്ത്യയിലെ വൈദ്യുത ഇരുചക്ര വാഹന വ്യവസായത്തിലെ മുൻനിരക്കാരായ ഏഥർ എനർജി, ഉപഭോക്താക്കൾക്കായി ഏഥർ കെയർ സർവീസ് പ്ലാനുകൾ അവതരിപ്പിച്ചു. സൗജന്യ വാർഷിക അറ്റകുറ്റപ്പണികൾ കവർ ചെയ്യുകയും തേയ്മാനം സംഭവിച്ച ഭാഗങ്ങൾ മാറ്റിസ്ഥാപിക്കുന്നതിന് കിഴിവുകൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നതാണ് ഏഥർ കെയർ പ്ലാനുകൾ. കൂടാതെ എക്‌സ്‌പ്രസ്‌കെയർ, പോളിഷിങ് പോലുള്ള മൂല്യവർധിത സേവനങ്ങൾ ഉൾപ്പെടുകയും ചെയ്യുന്നു. ഇത് ഉപഭോക്താക്കൾക്ക് സൗകര്യവും ലാഭവും ഒരുപോലെ പ്രദാനം ചെയ്യുന്നു. 

To advertise here,

ഏഥർ കെയർ, ഏഥർ കെയർ പ്ലസ്, ഏഥർ കെയർ മാക്സ് എന്നിങ്ങനെ മൂന്ന് കെയർ പ്ലാനുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഇവ ഉപഭോക്താക്കളെ അവരുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒരു പ്ലാൻ തിരഞ്ഞെടുക്കാൻ അനുവദിക്കുന്നു. മൂന്ന് ഏഥർ കെയർ പ്ലാനുകളും ഒരു വർഷം അല്ലെങ്കിൽ 10,000 കിലോമീറ്റർ, ഇതിലേതാണോ ആദ്യം വരുന്നത് അത് കവർ ചെയ്യുന്ന വിധത്തിലാണ് സംവിധാനം ചെയ്തിട്ടുള്ളത്. ഇത് ഏഥർ ഉടമകൾക്ക് സമഗ്രമായ പരിപാലന ഓപ്ഷനുകൾ ഉറപ്പാക്കുന്നു.

പ്ലാനുകളുടെ വിശദാംശങ്ങൾ

ഏഥർ കെയർ: ഇതിൽ രണ്ട് സൗജന്യ വാർഷിക അറ്റകുറ്റപ്പണികൾ, വർഷത്തിലൊരിക്കൽ തേയ്മാനം സംഭവിച്ച ഭാഗങ്ങൾക്ക് 10 ശതമാനം കിഴിവ്, വർഷത്തിലൊരിക്കൽ തേയ്മാനം സംഭവിച്ച ഭാഗങ്ങൾ മാറ്റിസ്ഥാപിക്കുന്നതിന് കൂലിയിൽ 10 ശതമാനം കിഴിവ്.

ഏഥർ കെയർ പ്ലസ്: ഇത് രണ്ട് സൗജന്യ വാർഷിക അറ്റകുറ്റപ്പണികൾ, ഒരു സൗജന്യ പോളിഷിങ്, ഒരു സൗജന്യ വാഷ്, തേയ്മാനം സംഭവിച്ച ഭാഗങ്ങൾക്ക് 10 ശതമാനം കിഴിവ് (വർഷത്തിൽ രണ്ട് തവണ), തേയ്മാനം സംഭവിച്ച ഭാഗങ്ങൾ മാറ്റിസ്ഥാപിക്കുന്നതിന് കൂലിയിൽ 15ശതമാനം കിഴിവ് (വർഷത്തിൽ രണ്ട് തവണ) എന്നിവ കവർ ചെയ്യുന്നു.

ഏഥർ കെയർ മാക്സ്: രണ്ട് സൗജന്യ വാർഷിക അറ്റകുറ്റപ്പണികൾ, രണ്ട് സൗജന്യ ബ്രേക്ക് പാഡ് മാറ്റിസ്ഥാപിക്കൽ, രണ്ട് സൗജന്യ വാഷുകൾ, രണ്ട് സൗജന്യ എക്‌സ്‌പ്രസ്‌കെയർ സർവീസുകൾ, രണ്ട് സൗജന്യ പോളിഷിംഗുകൾ, സൗജന്യ ബെൽറ്റ് ലൂബ്രിക്കേഷൻ, തേയ്മാനം സംഭവിച്ച ഭാഗങ്ങൾക്ക് 10ശതമാനം കിഴിവ് (വർഷത്തിൽ രണ്ട് തവണ), തേയ്മാനം സംഭവിച്ച ഭാഗങ്ങൾ മാറ്റിസ്ഥാപിക്കുന്നതിന് കൂലിയിൽ 15ശതമാനം കിഴിവ് (വർഷത്തിൽ രണ്ട് തവണ) എന്നിവ വാഗ്ദാനം ചെയ്യുന്ന ഒരു സമഗ്ര പ്ലാൻ.

ഉപഭോക്താക്കൾക്ക് 2024 സെപ്തംബർ 30 വരെ ഏഥറിന്‍റെ 210 അംഗീകൃത സർവീസ് സെന്‍ററുകളിൽ നിന്നോ 230 എക്സ്പീരിയൻസ് സെന്‍ററുകളിൽ നിന്നോ പ്ലാൻ വാങ്ങാനും പ്ലാൻ വാങ്ങുന്ന ഡീലർഷിപ്പിൽ നിന്ന് മാത്രമായി തങ്ങളുടെ ഏഥർ കെയർ ആനുകൂല്യങ്ങൾ റിഡീം ചെയ്യാനും കഴിയും.

പ്ലാനുകളുടെ വില 1300 രൂപ മുതൽ 2400 രൂപ വരെയാണ്, പ്ലാനിനെയും അത് വാങ്ങുന്ന നഗരത്തെയും ആശ്രയിച്ച് ഉപഭോക്താക്കൾക്ക് 5900 രൂപ വരെയുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഏഥർ കെയർ പ്ലാനുകളുമൊത്ത്, വൈദ്യുത വാഹന ഉടമകൾക്കുള്ള ഒരു പ്രധാന ആശങ്കയായ വൈദ്യുത ഇരുചക്രവാഹനങ്ങളുടെ അറ്റകുറ്റപ്പണികളുടെ ഉയർന്ന ചെലവ് ഏഥർ പരിഹരിക്കുകയാണ്.