സ്കൂട്ടർ വാങ്ങാൻ മടിച്ചുനിന്ന യുവാക്കളെ അവയിലേക്ക് അടുപ്പിച്ചതിൽ പ്രധാന പങ്കുവഹിച്ച മോഡലുകളിൽ ഒന്നാണ് ഹോണ്ട ഡിയോ. 2001-ൽ ഇന്ത്യൻ നിരത്തുകളിലെത്തിയ ഡിയോ, പിന്നീടെത്തിയ എതിരാളികളുമായി ഇന്നും കടുത്ത മത്സരത്തിലാണ്.
പഴയ പ്രതാപം ഇപ്പോൾ ഇല്ലെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഡിയോ സ്കൂട്ടർ വാഹനപ്രേമികൾക്കിടയിൽ ഒരു വികാരം തന്നെയാണ്. ഇപ്പോഴിതാ കാലാനുസൃതമായ മാറ്റങ്ങളോടെ പുതിയ ഡിയോ 125 പുറത്തിറക്കിയിരിക്കുകയാണ് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ. പുതിയ ഡിസൈൻ രീതികളും കൂടുതൽ ഫീച്ചറുകളുമായാണ് 2025 ഡിയോയുടെ വരവ്.
വാഹനത്തിന്റെ അടിസ്ഥാന ഡിസൈനിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ കമ്പനി മുതിർന്നിട്ടില്ല. എന്നാൽ പുതിയ ഗ്രാഫിക്സും നിറങ്ങളും നൽകിയിട്ടുണ്ട്. മാറ്റ് മാർവൽ ബ്ലൂ മെറ്റാലിക്, പേൾ ഡീപ് ഗ്രൗണ്ട് ഗ്രേ, പേൾ സ്പോർട്സ് യെല്ലോ, പേൾ ഇഗ്നിയസ് ബ്ലാക്ക്, ഇംപീരിയൽ റെഡ് എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ 2025 ഹോണ്ട ഡിയോ 125 ലഭ്യമാണ്.
ഇന്ധനക്ഷമത വർധിപ്പിക്കുന്ന നൂതന ഐഡ്ലിങ്ങ് സ്റ്റോപ്പ് സിസ്റ്റം സ്കൂട്ടറിൽ സജ്ജീകരിച്ചിട്ടുണ്ട്. പുതിയ 4.2 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയാണ് മറ്റൊരു പ്രത്യേകത. മൈലേജ്, ട്രിപ്പ് മീറ്റർ, റേഞ്ച്, നാവിഗേഷൻ, കോൾ/മെസേജ് അലേർട്ടുകൾ തുടങ്ങിയവ ഇതിലൂടെ അറിയാം.
സ്മാർട്ട് കീയും യുഎസ്ബി ടൈപ്പ്-സി ചാർജിങ്ങ് പോർട്ടും പ്രധാന സവിശേഷതകളാണ്. DLX, H-Smart എന്നീ രണ്ട് വകഭേദങ്ങളിൽ 2025 ഹോണ്ട ഡിയോ ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്. DLX-ന് 96,749 രൂപയും H-Smart-ന് 1,02,144 രൂപയുമാണ് (എക്സ്-ഷോറൂം) വില.
Content Highlights: 2025 Honda Dio Launched India
Published: 17 Apr 2025, 11:05 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented