
വ്യത്യസ്തമായ ഗാനാലാപന ശൈലിയിലൂടെ വേദികളില്‍ തരംഗമായിട്ടുള്ള ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണന്. സംഗീത ലോകത്ത് വ്യത്യസ്ത പുലര്‍ത്തുന്ന ഈ താരം തന്റെ യാത്രകള്‍ക്കായി ഏറെ മികച്ചതും വ്യത്യസ്തമായതുമായി വാഹനം തിരഞ്ഞെടുത്തിരിക്കുകയാണ്. ജര്‍മന്‍ സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ കേയ്മാന്‍ എന്ന സ്പോര്‍ട്സ് കാറാണ് ഹരീഷ് ശിവരാമകൃഷ്ണന് സ്വന്തമാക്കിയ പുതിയ വാഹനം.
ഹരീഷിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അദ്ദേഹം പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. തന്റെ ഗ്യാരേജിലെത്തിയ പുതിയ വാഹനം, താന്‍ ആദ്യമായി സ്വന്തമാക്കുന്ന സ്പോര്‍ട്സ് കാര്‍ എന്നാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. കൊച്ചിയിലെ പോര്‍ഷെ ഡീലര്‍ഷിപ്പായ പോര്‍ഷെ സെന്ററില്‍ നിന്നാണ് ഗായകന് തന്റെ ഇഷ്ടവാഹനം സ്വന്തമാക്കിയിരിക്കുന്നത്.
പോര്‍ഷെ നിരത്തുകളില്‍ എത്തിച്ചിട്ടുള്ള ഏറ്റവും ചെറിയ സ്പോര്‍ട്സ് കാറാണ് പോര്‍ഷെ 718. കണ്‍വേര്‍ട്ടബിള്‍, സോഫ്റ്റ് ടോപ്പ് പതിപ്പുകളില്‍ എത്തുന്ന ഈ വാഹനത്തിന്റെ ഹാര്‍ഡ് ടോപ്പ് പതിപ്പാണ് കേയ്മാന്‍. 718 ബോക്സ്റ്റര്‍ എന്നാണ് കണ്‍വേര്‍ട്ടബിള്‍ പതിപ്പിനെ വിശേഷിപ്പിക്കുന്നത്. സ്പോര്‍ട്സ് കാറിന്റെ എല്ലാ ഡിസൈന്‍ സവിശേഷതകളും ഫീച്ചറുകളും കോര്‍ത്തിണക്കി ഡിസൈന്‍ ചെയ്തിട്ടുള്ള വാഹനമാണ് പോര്‍ഷെ കേയ്മാന്‍.
2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡയറക്ട് ഫ്യുവല്‍ ഇഞ്ചക്ഷന് പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 300 പി.എസ്. പവറും 380 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 4.9 സെക്കന്റ് മാത്രമെടുക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 275 കിലോമീറ്ററാണ്. ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക്കാണ് പോര്‍ഷെ കേയ്മാനില് ട്രാന്സ്മിഷന് ഒരുക്കുന്നത്.
വാഹനം സ്വന്തമാക്കുന്നതിന് മുന്നോടിയായി ഹരീഷ് ശിവരാമകൃഷ്ണന് പോര്‍ഷെ ബോക്സ്റ്റര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്തതിന്റെ അനുഭവം കൊച്ചി പോര്‍ഷെ സെന്റര്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഹരീഷ് കണ്‍വേര്‍ട്ടബിള്‍ പതിപ്പ് ഡ്രൈവ് ചെയ്യുന്നതിന്റെ വീഡിയോ ഉള്‍പ്പെടെയാണ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുള്ളത്. അദ്ദേഹം സ്വന്തമാക്കിയ കേയ്മാന്‍ പതിപ്പിന് ഏകദേശം 85 ലക്ഷം രൂപയോളമാണ് ഇന്ത്യയിലെ എക്സ്ഷോറും വിലയെന്നാണ് സൂചന.
Content Highlights: Singer Harish Sivaramakrishnan Buys Porsche 718 Cayman
Published: 13 Apr 2021, 10:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented