ന്ത്യയിലെ ആദ്യ സി.എന്‍.ജി. ഓട്ടോമാറ്റിക് കാറുകളായി ടാറ്റ മോട്ടോഴ്‌സിന്റെ ടിയാഗോ, ടിഗോര്‍ സി.എന്‍.ജി. മോഡലുകള്‍ അവതരിപ്പിച്ചു. നാല് വേരിയന്റുകളില്‍ എത്തുന്ന ടിയാഗോ സി.എന്‍.ജി. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മോഡലുകള്‍ക്ക് 7.90 ലക്ഷം രൂപ മുതല്‍ 8.80 ലക്ഷം രൂപ വരെയും രണ്ട് വേരിയന്റുകളില്‍ എത്തുന്ന സി.എന്‍.ജി. ടിഗോര്‍ ഓട്ടോമാറ്റിക്കിന് യഥാക്രമം 8.85 ലക്ഷവും 9.55 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. 

To advertise here,

ടാറ്റ ടിയാഗോ, ടിഗോര്‍ റെഗുലര്‍ മോഡലില്‍ നല്‍കിയിട്ടുള്ള 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനൊപ്പം കമ്പനിയുടെ ട്വിന്‍ സിലിണ്ടര്‍ സി.എന്‍.ജി സാങ്കേതിക സംവിധാനവും ഒരുക്കിയാണ് ഇരു മോഡലുകളുടെയും സി.എന്‍.ജി. ഓട്ടോമാറ്റിക് പതിപ്പ് എത്തിയിരിക്കുന്നത്. രണ്ട് മോഡലുകള്‍ക്ക് 28.06 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ടാറ്റ മോട്ടോഴ്‌സ് ഉറപ്പുനല്‍കിയിട്ടുള്ളത്. പുതിയ നിറങ്ങളിലും രണ്ട് മോഡലുകളും എത്തുന്നുണ്ട്.

ഈ മോഡലുകളുടെ പെട്രോള്‍ എന്‍ജിന്‍ മോഡലുകളില്‍ 85 ബി.എച്ച്. പി. പവറും 113 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അതേസമയം, സി.എന്‍.ജി. മോഡല്‍ 73 ബി.എച്ച്.പി. പവറും 95 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് (എ.എം.ടി) ഈ മോഡലുകളില്‍ നല്‍കുന്നത്. ടൊര്‍ണാഡോ ബ്ലൂ, ഗ്രാസ്ലാന്‍ഡ് ബേജ് എന്നീ രണ്ട് നിറങ്ങളില്‍ ടിയാഗോയും മീറ്റിയോര്‍ ബ്രോണ്‍സ് എന്ന പുത്തന്‍ നിറത്തില്‍ ടിഗോറും ത്തിയിരിക്കുന്നു.

ഉയര്‍ന്ന ലഭ്യതയും പ്രവര്‍ത്തനക്ഷമതയും ഉറപ്പിച്ചതോടെ സി.എന്‍.ജി. വാഹനങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ട്വിന്‍ സിലിണ്ടര്‍ സാങ്കേതികവിദ്യ, ഉയര്‍ന്ന ഫീച്ചറുകള്‍, സി.എന്‍.ജിയിലെ ഡയറക്ട് സ്റ്റാര്‍ട്ട് തുടങ്ങിയ പുതുമകളിലൂടെ സി.എന്‍.ജി. വാഹനങ്ങളില്‍ വലിയ നേട്ടമാണ് ടാറ്റ നേടിയിരിക്കുന്നത്. കഴിഞ്ഞ 24 മാസത്തിനുള്ളില്‍ 1.3 ലക്ഷം സി.എന്‍.ജി. വാഹനങ്ങള്‍ ടാറ്റ വിപണിയില്‍ എത്തിച്ചിട്ടുണ്ടെന്നും സി.എന്‍.ജി. ഓട്ടോമാറ്റിക് വാഹനങ്ങളിലൂടെ ഇത് ഉയര്‍ത്താന്‍ സാധിക്കുമെന്നും ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെടുന്നു.