
കൊറോണ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഷോറൂമുകളും ഡീലര്‍ഷിപ്പുകളും അടച്ചിട്ടിരിക്കുന്നത് വാഹനങ്ങളുടെ വാറണ്ടിയേയും സൗജന്യ സര്‍വീസിനെയും ബാധിക്കില്ലെന്ന് ഉറപ്പുനല്‍കി ടാറ്റ മോട്ടോഴ്സ്. ടാറ്റ കാറുകളുടെ സര്‍വീസ് വാറണ്ടി ജൂലായ് 31 വരെ നീട്ടിയിട്ടുണ്ടെന്നും ടാറ്റ മോട്ടോഴ്സ് അറിയിച്ചു.
മാര്‍ച്ച് 15-നും മെയ് 31 ഇടയില്‍ വാറണ്ടി അവസാനിക്കുന്ന വാഹനങ്ങള്‍ക്കാണ് ജൂലായ് 31 വരെ അധിക വാറണ്ടി അനുവദിച്ചിട്ടുള്ളത്. ലോക്ക് ഡൗണ്‍ കാലത്ത് നടത്തേണ്ടിയിരുന്ന സൗജന്യ കമ്പനി സര്‍വീസുകളും ജൂലായ് അവസാനം വരെ നീട്ടിയിട്ടുണ്ടെന്നും ടാറ്റയുടെ സീനിയര്‍ ജനറല്‍ മാനേജര്‍ ശുഭജിത്ത് റോയ് അറിയിച്ചു.
രാജ്യത്തുടനീളമുള്ള ടാറ്റയുടെ അംഗീകൃത ഡീലര്‍മാരേയും സര്‍വീസ് സെന്ററുകളെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഉപയോക്താക്കള്‍ക്ക് ലോക്ക് ഡൗണിന് ശേഷം സമീപത്തുള്ള ഡീലര്‍മാരെ സമീപിച്ച് ഇക്കാര്യം ഉറപ്പാക്കാമെന്നും ടാറ്റ മോട്ടോഴ്സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനും സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് ഉറപ്പാക്കുന്നതും രാജ്യത്തെ മുഴുവന്‍ വാഹന നിര്‍മാതാക്കളും പ്ലാന്റുകളും ഡീലര്‍ഷിപ്പുകളും അടിച്ചിരുന്നു. ഇതിനുപിന്നാലെ പ്രധാനമന്ത്രി 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വാഹനങ്ങളുടെ സര്‍വീസ് വാറണ്ടി തുടങ്ങിയ കാര്യങ്ങളില്‍ ഉപയോക്താക്കളുടെ ആശങ്കകളും ഉയര്‍ന്നിരുന്നു.
Content Highlights: Tata Motors Extend Warranty and Free Service to July 31
Published: 27 Mar 2020, 03:57 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented