സിറ്റി യാത്രകൾക്കായാലും കുന്നും മലയും കയറാനാണെങ്കിലും ജിമ്നിക്ക് തുല്യം ജിമ്നി മാത്രമാണ്. ഓഫ്-റോഡ് കരുത്തിൽ കേമനായ ഈ വാഹനം 2023 ജൂണിലാണ് മാരുതി സുസുക്കി ഇന്ത്യൻ നിരത്തിൽ അവതരിപ്പിച്ചത്. വിപണിയിലെത്തി രണ്ട് വർഷം പൂർത്തിയാകുമ്പോൾ, ഒരു ലക്ഷം യൂണിറ്റുകളുടെ വിൽപ്പന പിന്നിട്ടിരിക്കുകയാണ് ജിമ്നി.ലോഞ്ച് ചെയ്തതിനു ശേഷം ജിമ്നി നേടിയ ആകെ വിൽപ്പന 102,024 യൂണിറ്റുകളാണ്.
ഇതിൽ 26,180 യൂണിറ്റുകൾ ആഭ്യന്തര വിപണിയിൽ വിറ്റഴിച്ചതും (പുറത്തിറങ്ങിയത് മുതൽ 2025 ഏപ്രിൽ അവസാനം വരെ), 75,844 യൂണിറ്റുകൾ കയറ്റുമതി ചെയ്തതും (പുറത്തിറങ്ങിയത് മുതൽ 2025 ഏപ്രിൽ അവസാനം വരെ) ആണ്. വിദേശവിപണിയിൽ വാഹനത്തിനുള്ള ഉയർന്ന ആവശ്യകതയാണ് കയറ്റുമതി തെളിയിക്കുന്നത്.
ആഗോള വിപണിയിൽ ത്രീ-ഡോർ പതിപ്പിൽ മാത്രം ലഭ്യമായിരുന്ന ജിമ്നിക്ക് വലിയ ജനപ്രീതിയാണുള്ളത്. എന്നാൽ ത്രീ-ഡോർ മോഡലിന് പകരമായി, കൂടുതൽ പ്രായോഗികമാക്കി 5-ഡോർ പതിപ്പാണ് കമ്പനി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത്. മികച്ച ഓഫ്-റോഡറാകാൻ ബോഡി-ഓൺ-ഫ്രെയിം ഡിസൈനും 4x4 സംവിധാനവും വാഹനത്തിൽ സജ്ജമാക്കിയിട്ടുണ്ട്. ഹരിയാണയിലെ ഗുരുഗ്രാം പ്ലാന്റിൽ നിർമിക്കുന്ന ജിമ്നി, ജപ്പാൻ പോലുള്ള അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.
സുസുക്കിയെ പോലും ഞെട്ടിക്കുന്ന സ്വീകാര്യതയാണ് ഇന്ത്യൻ നിർമിത 5ഡോർ ജിമ്നിക്ക് ജപ്പാനിൽ ലഭിക്കുന്നത്. ജപ്പാനിൽ ജിമ്നിയുടെ 3ഡോർ പതിപ്പ് നേരത്തേ തന്നെ ഉണ്ടെങ്കിലും 5ഡോർ പതിപ്പിന്റെ അധിക സൗകര്യമാണ് സ്വീകാര്യത വർധിപ്പിച്ചത്. ചെറിയ എസ്.യു.വികളോടുള്ള ഇഷ്ടവും താങ്ങാവുന്ന വിലയുമാണ് ജപ്പാൻകാർക്ക് ജിംനിയെ പെട്ടെന്ന് പ്രിയങ്കരമാക്കിയത്.
1.5 ലിറ്റർ 4സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനാണ് ജിമ്നിയുടെ ഹൃദയം. ഇത് 105 എച്ച്‌പി പവറും 134 എൻഎം ടോർക്കും ഇത്പാദിപ്പിക്കുന്നു. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ, 4-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളാണുള്ളത്. 12.75 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതലാണ് വില.
Content Highlights: Maruti Suzuki Jimny Reaches 1 Lakh Sales
Published: 13 Jun 2025, 02:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented