
ചൈനയില്‍ നിര്‍മിച്ച ഫോക്‌സ്‌വാഗണ്‍ ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി യു.എ.ഇ. താത്കാലികമായി നിര്‍ത്തിവെച്ചു. അനധികൃത ചാനലുകള്‍വഴി കാറുകള്‍ ഇറക്കുമതി ചെയ്യുന്നതിനെ തുടര്‍ന്നാണ് യു.എ.ഇ.സാമ്പത്തിക മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയത്. ചൈനയില്‍ നിര്‍മിച്ച ഫോക്‌സ്‌വാഗണ്‍ ഇലക്ട്രിക് കാറുകളുടെ രജിസ്ട്രേഷന്‍ യു.എ.ഇ. ലൈസന്‍സിങ് വകുപ്പ് താത്കാലികമായി നിര്‍ത്തിവെക്കും.
പുനര്‍കയറ്റുമതിക്കായി യു.എ.ഇ.യില്‍ ഇറക്കുമതി ചെയ്ത വാഹനങ്ങളെയും നേരത്തേ വാങ്ങിയ വാഹനങ്ങളെയും നിരോധനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. യു.എ.ഇയില്‍ ഫോക്‌സ്‌വാഗണിന്റെ
ഔഗ്യോഗിക വിതരണക്കാര്‍ അല്‍ നബൂദ ഓട്ടോമൊബൈല്‍സാണ്. ഇവരിലൂടെയല്ലാതെ രാജ്യത്തെത്തുന്ന ഇത്തരം കാറുകള്‍ വേണ്ടവിധം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നാണ് അധികൃതരുടെ കണ്ടെത്തല്‍.
ഇത്തരത്തിലുള്ള നൂറിലേറെ കാറുകള്‍ നിലവില്‍ രാജ്യത്ത് വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. ഫോക്‌സ്‌വാഗണിന്റെ ഐ.ഡി 4 പ്രോ ക്രോസ്, ഐ.ഡി. 6 കാറുകളാണ് വിറ്റഴിക്കപ്പെട്ടത്. എന്നാല്‍ ഇവക്ക് കമ്പനിയുടെ ഔദ്യോഗിക വാറന്റിയില്ലെന്ന് ഫോക്‌സ്‌വാഗണ്‍ അധികൃതര്‍ വ്യക്തമാക്കി. ഈ കാറുകള്‍ യു.എ.ഇ.യില്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ല. യു.എ.ഇയിലെ കാലാവസ്ഥക്ക് അനുയോജ്യമാണോ എന്ന് പരിശോധിച്ചിട്ടുമില്ല.
അതുകൊണ്ടാണ് ഇറക്കുമതിക്ക് താത്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരോധനത്തെ ഫോക്‌സ്‌വാഗണും അല്‍ നബൂദ ഓട്ടോമൊബൈല്‍സും സ്വാഗതം ചെയ്തു. വാഹനത്തിന്റെ സുരക്ഷക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും ഔദ്യോഗിക വഴിയിലൂടെ മാത്രമേ വാഹനങ്ങള്‍ സ്വന്തമാക്കാന്‍ പാടുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി.
Content Highlights: Import of China-made Volkswagen electric cars to UAE Temporarily suspended
Published: 12 Mar 2023, 02:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented