ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള ഫോര്‍ സബ് മീറ്റര്‍ എസ്‌യുവിയായ ഡബ്ല്യുആര്‍-വി മുഖം മിനുക്കിയെത്തുന്നു. ഈ മാസം ഒടുവില്‍ തന്നെയെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനത്തിന്റെ ബുക്കിങ്ങുകള്‍ ഡീലര്‍ഷിപ്പുകള്‍ സ്വീകരിച്ച് തുടങ്ങി. 21,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ഈ വാഹനത്തിന്റെ ബുക്കിങ്ങ് സ്വീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, പുതിയ മോഡലിന്റെ വില നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല.
ബിഎസ്-6 പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍, എക്‌സ്റ്റീരിയറിലെ നേരിയ ഡിസൈന്‍ മാറ്റം, ഇന്റീരിയറില്‍ കൂടുതല്‍ സൗകര്യം എന്നിവ ഒരുക്കിയാണ് പുതിയ ഡബ്ല്യുആര്‍വി എത്തിയിരിക്കുന്നത്. എല്‍ഇഡി പൊജക്ഷന്‍ ഹെഡ്‌ലാമ്പ്, അതിനോട് ചേര്‍ന്നുള്ള ഡിആര്‍എല്‍, പൊസിഷന്‍ ലാമ്പ് എന്നിവ ചേര്‍ത്ത് ഒരു എല്‍ഇഡി പാക്കേജാണ് ഹെഡ്‌ലാമ്പ് ക്ലെസ്റ്റര്‍, ഗ്രില്ലും അഴിച്ചുപണിതിട്ടുണ്ട്. ടെയില്‍ ലാമ്പിലും എല്‍ഇഡി സ്ഥാനം പിടിച്ചതുമാണ് പുറംമോടിയ്ല്‍ വരുത്തിയ മാറ്റങ്ങള്‍.
ഇന്റീരിയറില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. മുന്‍തലമുറ ഡബ്ല്യുആര്‍വിയെക്കാള്‍ ഫീച്ചര്‍ സമ്പന്നമായിരിക്കും പുതിയ പതിപ്പിന്റെ അകത്തളമെന്നാണ് സൂചന. സോഫ്റ്റ് ടച്ച് പ്ലാസ്റ്റില്‍ തീര്‍ത്തിട്ടുള്ള ഡാഷ്‌ബോര്‍ഡ്, എഴ് ഇഞ്ച് ഡിജിപാഡ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ത്രീ സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍ എന്നിവയായിരിക്കും ഇന്റീരിയറിനെ ആകര്‍ഷകമാക്കുന്നത്.
ജാസ് പ്ലാറ്റ്ഫോമിലാണ് ഡബ്ല്യുആര്‍-വിയും ഒരുങ്ങിയിരിക്കുന്നത്. എന്നാല്‍, ജാസിനെക്കാള്‍ 44 എംഎം നീളവും 40 എംഎം വീതിയും 57 എംഎം ഉയരവും ഈ വാഹനത്തിന് കൂടുതലുണ്ട്. 360 ലിറ്ററാണ് ബൂട്ട് സ്പേസ് കപ്പാസിറ്റി. 2555 എംഎം വീല്‍ ബേസും 16 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളും ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. എബിഎസ്-ഇബിഡി ബ്രേക്കിങ്ങ് സംവിധാനം, ഡ്യുവല്‍ എയര്‍ബാഗ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നിവ വാഹനത്തിന് സുരക്ഷയൊരുക്കും.
ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ i-VTEC പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ i-DTEC ഡീസല്‍ എന്‍ജിനിലുമാണ് ഈ വാഹനത്തിന്റെ രണ്ടാം വരവ്. പെട്രോള്‍ എന്‍ജിന്‍ 89 ബിഎച്ച്പി പവറും 110 എന്‍എം ടോര്‍ക്കും ഡീസല്‍ മോഡല്‍ 99 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കുമേകും. 5 സ്പീഡ് മാനുവല്‍/6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ WR-V പുറത്തിറങ്ങും. പെട്രോള്‍-ഡീസല്‍ എഞ്ചിനില്‍ S , VX എന്നീ രണ്ട് വകഭേദങ്ങളുണ്ട്.
Content Highlights: Honda WR-V Facelift Model Will Be Launch This Month; Booking Open
Published: 09 Mar 2020, 09:56 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented