
ലോകത്തിലെ തന്നെ കരുത്തന് വാഹനങ്ങളുടെ പട്ടികയിലെ സാന്നിധ്യമായിരുന്നു ജനറല്‍ മോട്ടോഴ്സ് നിര്‍മിച്ചിരുന്ന ഹമ്മര്‍. എന്നാല്‍, പരമ്പരാഗത ഇന്ധനങ്ങളോട് വിടപറഞ്ഞ് ഇലക്ട്രിക് കരുത്തില്‍ എത്താനൊരുങ്ങിയ ഈ വാഹനത്തിന്റെ വരവിനെയും കൊറോണ വൈറസ് പ്രതികൂലമായി ബാധിച്ചു. അതോടെ കഴിഞ്ഞ മേയില്‍ എത്താനിരുന്ന ഹമ്മര്‍ ഇവി വരവ് 2021-ലേക്ക് മാറ്റിയിരിക്കുകയാണ്.
ഇലക്ട്രിക് ഹമ്മറിന്റെ നിര്‍മാണവും രൂപവും വരവും അറിയിക്കുന്ന ടീസര്‍ വീഡിയോ ജനറല്‍ മോട്ടോഴ്സ് പുറത്തുവിട്ടിട്ടുണ്ട്. 2020 മേയില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും വരവ് 2021-ലേക്ക് മാറിയെന്ന സൂചന നല്കുന്ന ടീസറാണ് പുറത്തുവന്നിരിക്കുന്നത്. ഇലക്ട്രിക് പിക്ക്-അപ്പ് ആയും മൂന്ന് നിര സീറ്റുകളുള്ള ഇലക്ട്രിക് എസ്യുവിയായും ഹമ്മര്‍ നിരത്തുകളിലെത്തുമെന്നാണ് സൂചന.
ഹമ്മര്‍ ഇവിയുടെ സൈസ്, വില, റേഞ്ച് എന്നീ വിവരങ്ങള്‍ അവതരണ വേളയില്‍ മാത്രമേ പ്രഖ്യാപിക്കൂ. എന്നാല്‍, പരമ്പരാഗത ഇന്ധനങ്ങളില്‍ ഓടുന്ന വാഹനങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ മലിനീകരണ തോത് മാത്രമായിരിക്കും ഇലക്ട്രിക് ഹമ്മറിനുണ്ടാകുകയെന്ന് ജനറല്‍ മോട്ടോഴ്സ് എന്‍ജിനിയര്‍മാര്‍ ഉറപ്പുനല്‍കുന്നുണ്ട്.
മുമ്പ് നിരത്തിലുണ്ടായിരുന്ന ഹമ്മറിന്റെ ഡിസൈന്‍ ശൈലിയിലായിരിക്കും പുതിയ ഹമ്മര്‍ ഇവിയും ഒരുങ്ങുക. അതേസമയം ഇലക്ട്രിക്കിലേക്ക് മാറുന്നതിന്റെ നേരിയ മാറ്റങ്ങള്‍ ഈ വാഹനത്തില്‍ നല്‍കുമെന്നും നിര്‍മാതാക്കള്‍ പറയുന്നു. മുമ്പ് ഹമ്മര്‍ ഉപയോഗിച്ചിട്ടുള്ളവര്‍ക്ക് അതേ ഡ്രൈവിങ്ങ് അനുഭവം ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.
ഈ വാഹനത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, കരുത്തേറിയ വാഹനമായിരിക്കുമെന്നും 1000 എച്ച്പി കരുത്തുള്ള ബാറ്ററിയായിരിക്കും ഈ വാഹനത്തില്‍ നല്‍കുകയെന്നും മൂന്ന് സെക്കന്റിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്നുമാണ് ഈ വാഹനത്തെ കുറിച്ചുള്ള പ്രഥമിക വിവരം.
Content Highlights: General Motors Postponed Hummer Electric Production To 2021
Published: 31 Jul 2020, 11:45 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented