ർമൻ ആഡംബര കാര്‍നിര്‍മാതാക്കളായ ഔഡിയുടെ ഐക്കോണിക് ലോ​ഗോ 'ഫോർ റിങ്സ്' (നാല് വളയങ്ങൾ) ചൈനയിൽ അപ്രത്യക്ഷമാകുന്നതായി റിപ്പോർട്ട്. 1930 മുതൽ ഫോർ റിങ്സ് ആയിരുന്നു ഔഡിയുടെ ആഡംബരകാറുകളുടെ പ്രതീകം. 

To advertise here,

എന്നാൽ ഈ മാസം ആദ്യം ഷാങ്ഹായ് ഓട്ടോ ഷോയിൽ അവതരിപ്പിച്ച ഇലക്ട്രിക് കൺസെപ്റ്റ് മോഡലിൽ ഈ ലോ​ഗോ ഉണ്ടായിരുന്നില്ല. പരമ്പരാ​ഗത ലോ​ഗോയ്ക്ക് പകരം 'AUDI' എന്ന ഫോണ്ടാണ് വാഹനത്തിനു മുന്നിൽ ഉണ്ടായിരുന്നത്. 

ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മാതാക്കളായ ജഗ്വാര്‍, പുതിയ ഫോണ്ടുകളോട് കൂടിയ പുത്തന്‍ ലോഗോ കഴിഞ്ഞദിവസം അവതരിപ്പിച്ചിരുന്നു. ഒരു നൂറ്റാണ്ടോളം ജനമനസ്സുകളില്‍ അടയാളപ്പെടുത്തിയ ലോഗോ മാറ്റിയതിനെതിരേ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനവും ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് ഔഡിയുടെ ലോ​ഗോ മാറ്റത്തെ കുറിച്ചുള്ള വാർത്തകളും പുറത്തുവരുന്നത്.

ഔഡിയുടെ നീക്കവും വലിയ ഞെട്ടലാണ് വാഹനപ്രേമികൾക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്. ലോ​ഗോ മാറ്റം നിരാശപ്പെടുത്തുന്നതായി പലരും സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. 

ചൈനയിൽ മാത്രമാണ് ലോ​ഗോ മാറ്റം നിലവിൽ സംഭവിച്ചിരിക്കുന്നത്. ചൈനീസ് വാഹന വിപണി ലക്ഷ്യമിട്ട്, ചൈനീസ് വാഹന നിർമാതാക്കളായ എസ്.എ.ഐ.സി. മോട്ടോഴുമായി സഹകരിച്ച് ഇവികൾ നിർമിക്കാനുള്ള നീക്കത്തിന്റെ ഭാ​ഗമായാണ് ഔഡിയുടെ ലോ​ഗോ മാറ്റം എന്നാണ് വിവരം.