ഇന്ത്യയിലെ ഏറ്റവും ഭാരം കുറഞ്ഞ 350 സി.സി. സ്‌ക്രാംബ്ലറാണിത്. യെസ്ഡി കുടുംബത്തിലെ ഏറ്റവും കരുത്തന്.

സാഹസികത നെഞ്ചിലേറ്റിയ ഒരു ജനതയുടെ കൂട്ടായിരുന്നു സ്‌ക്രാംബ്‌ളർ ബൈക്കുകൾ. അവയ്ക്ക് മുൻപിൽ പാതകൾ ദുർഘടങ്ങളാവുന്നില്ല. നഗരപാതയും മലമ്പാതകളും ഒരുപോലെ അവ കീഴടക്കുന്നു. മോട്ടോർ സൈക്കിളുകളിലെ എസ്.യു.വികളാവുന്നു ഇവ. അവയുടെ പൈതൃകം പേറുന്നയെസ്ഡിയും ബി.എസ്.എയും പുതിയ ചരിത്രം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്. ആവശ്യക്കാരേറുന്നതിനനുസരിച്ച് വിപുലീകരിക്കുന്ന സ്‌ക്രാംബ്‌ളർ വിഭാഗത്തിലേക്ക് രണ്ട് മോട്ടോർ സൈക്കിളുകളുമായി എത്തുകയാണ്. പുതിയ കത്താർ എന്ന് പേരിട്ട എൻജിനുമായി 350 സി.സിയിൽ യെസ്ഡിയും 650 സി.സിയിൽ ബി.എസ്.എയുമാണ് ഇവ പുറത്തിറക്കിയത്.
യെസ്ഡി സ്‌ക്രാംബ്ളർ 350
ഇന്ത്യയിലെ ഏറ്റവും ഭാരം കുറഞ്ഞ 350 സി.സി. സ്‌ക്രാംബ്ലറാണിത്. കത്താർ എന്ന് പേരിലുള്ള പുതിയ ലിക്വിഡ്-കൂൾഡ് എൻജിനാണ് കരുത്ത്. യെസ്ഡി കുടുംബത്തിലെ ഏറ്റവും കരുത്തൻ. 174 കിലോ മാത്രമാണ് ഇതിന്റെ ഭാരം. അതുകൊണ്ടുതന്നെ നഗരയാത്രകൾക്കും സാഹസികയാത്രകൾക്കും ഒപ്പം കൂട്ടാം. ഒറ്റനോട്ടത്തിൽ തന്നെ കാഴ്ചയുടക്കും. പഴയ സ്‌ക്രാംബ്‌ളറിനെക്കാളും അഞ്ചു കിലോയോളം കുറഞ്ഞിട്ടുണ്ട്.
ഒരു എസ്.യു.വി. ലുക്ക് നൽകാനാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. ഉയർത്തിയ ഫ്രണ്ട് ബീക്ക്, പിന്നിലെ പുതിയ ഫെൻഡർ, യെസ്ഡിയുടെ ജനനകാലത്തെ അടയാളപ്പെടുത്തുന്ന 69 വലുതായി വശങ്ങളിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. പ്രീമിയം ഫിനിഷ് നൽകിയതോടെ ഒരു ബൈക്ക് പ്രേമിയുടെ നെഞ്ചിലേക്ക് പടർന്നുകയറാനാകുന്നു. 30:30:30 എന്ന കണക്കാണ് സാങ്കേതികതയുമായി അടയാളപ്പെടുത്തുന്നത്. 30 ബി.എച്ച്.പി. കരുത്ത്, 30 എൻ.എം. ടോർക്ക്, 30 കിലോമീറ്റർ മൈലേജ് ഇവ മൂന്നുമാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്.
കമ്പനി പറയുന്നതുപോലെ യഥാർഥ സ്‌ക്രാംബ്‌ളർ മിക്സ്. എൻജിനു സമീപം വലിയ റേഡിയേറ്ററും, മധ്യഭാഗത്തുനിന്ന് തുടങ്ങുന്ന എക്സ്ഹോസ്റ്റും ചൂടിനെ പ്രതിരോധിക്കുന്നു. മധ്യഭാഗത്ത് ഭാരം കേന്ദ്രീകരിക്കുന്നതിനാൽ ഹാൻഡ്ലിങ് കൂടുതൽ സുഖപ്രദമാകുന്നു. ഏത് യാത്രയ്ക്കും ഉതകുന്ന ചെറിയ വീൽ ബേസ്, പ്രത്യേകം ട്യൂൺ ചെയ്ത ഗിയർ, റൈഡിങ് മോഡുകൾ, ലോ, മിഡ് റെയ്ഞ്ചുകൾ മികച്ച പ്രതികരണം നൽകുന്നു. 1,99,950 രൂപയിലാണ് വില തുടങ്ങുന്നത്.
ബി.എസ്.എ. സ്‌ക്രാംബ്ളർ 650
ലോകത്തെ ആദ്യകാല സ്‌ക്രാംബ്ലർ താരമായ ബി.എസ്.എ. യു.കെയ്ക്ക് ശേഷമാണ് പുതിയ സ്‌ക്രാംബ്ലർ 650 ഇന്ത്യയിലെത്തിക്കുന്നത്. ഇന്ത്യക്ക് വേണ്ടി സാങ്കേതികതയിൽ മാറ്റം വരുത്തിയിട്ടുണ്ട്.
ഈ സെഗ്മെന്റിലെ ഇന്ത്യയിലെ ഏക 650 സി.സി. സിംഗിൾ സിലിൻഡറാണിത്. വലിയ എൻജിൻ തന്നെ വാഹനത്തിനെ മറ്റുള്ളവയിൽ നിന്ന് വേറിട്ട് നിർത്തുന്നു. വെള്ളി കൊണ്ടുള്ള ആലേഖനമാണ് കാഴ്ചയിലുള്ള പ്രത്യേകത. 3,24,950 ലക്ഷമാണ് പ്രാരംഭവില.
Content Highlights: Yezdi Scrambler 350 features a new liquid-cooled 'Kathar' engine with 30 BHP and 30 Nm torque., Yezdi 350 weighs only 174kg, making it the lightest in its segment., BSA Scrambler 650 is India's only 650cc single-cylinder scrambler., Pricing starts at ₹1,99,950 for the Yezdi 350 and ₹3,24,950 for the BSA 650., Both models are designed for versatile performance on city streets and off-road terrain.
Published: 28 Apr 2026, 05:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented