

പ്രശസ്ത ഇംഗ്ലീഷ് ചരിത്രകാരനും സഞ്ചാരസാഹിത്യകാരനും. കൂടാതെ, അറിയപ്പെടുന്ന നിരൂപകനും കലാചരിത്രകാരനും വിദേശലേഖകനും ബ്രോഡ്കാസ്റ്ററുമാണ്. വിര്‍ജീനിയ വുള്‍ഫിന്റെ കസിനായ സര് ഹ്യൂ ഹാമില്ട്ടണ്-ഡാല്‍റിംപിളിന്റെ മകനായി 1965 മാര്‍ച്ച് 20-ന് സ്കോട്ട്ലന്‍ഡില്‍ ജനിച്ചു. നോര്‍ത്ത് യോര്‍ക്ക്ഷെയറിലെ ആംപിള്‍ഫോര്‍ത്ത് കോളേജിലും കേംബ്രിഡ്ജിലെ ട്രിനിറ്റിയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇരുപത്തിനാലാം വയസ്സില്‍ പ്രസിദ്ധീകരിച്ച ആദ്യ പുസ്തകമായ ഇന്‍...