'ഇവളെ വില്പനച്ചരക്കാക്കി കല്യാണച്ചന്തയിലേക്ക് അയക്കില്ല സാറേ', പൊട്ടിത്തെറിച്ച് ജാനു | സ്‌നേഹഗംഗ

മനോജ് ഒരു കാര്യം ചെയ്യ്, കുറേ സ്വര്‍ണവും ഒരു നല്ല തുക സ്ത്രീധനവും വാങ്ങി ഒരു കല്യാണം കഴിക്ക്. അമ്മയുടെ ചികിത്സയും നടക്കും കുറേ കടവും വീട്ടാം...
സാറല്ലേ പതിനഞ്ചു വര്‍ഷം മുമ്പ് ഇവളെ രക്ഷിച്ചത്. അതോണ്ട്, സാറിനോടാ ആദ്യം ഇവള്‍ടെ വിശേഷം പറയണേ. അടുത്തതിന്റെ അടുത്ത വെള്ളിയാഴ്ച ഇവള്‍ടെ കല്യാണമാണ്. ചെക്കന്‍ ഗള്‍ഫിലാ. അവന് ലീവില്ല. അതുകൊണ്ട് എല്ലാം പെട്ടെന്നായിരുന്നു. ഇവളെ ഒന്ന് ഇറക്കി വിട്ടാ... എന്റെ എല്ലാ ഭാരവും ഒഴിഞ്ഞു. മോന്‍... അവന്റെ കാര്യം നോക്കിക്കോളും. സാറ് വരണം. രണ്ടു പേരെയും അനുഗ്രഹിക്കണം. അത് ഞങ്ങളുടെ കുടുംബത്തിന്റെ ഒരാഗ്രഹമാ. ഞാന്‍ ഒന്നുറങ്ങിയിട്ട് വര്‍ഷങ്ങളായി സാറേ. ഇവള്‍ക്ക് വയസ്സ് 25 കഴിഞ്ഞു. ജോലിയുമുണ്ട്. അത്യാവശ്യത്തിനുള്ള പൊന്നും പണവുമൊക്കെ ഞാന്‍ സ്വരൂപിച്ചു വെച്ചിട്ടുമുണ്ട്. പക്ഷേ, രാത്രി കിടന്നാല്‍ ഉറക്കം വരില്ല. ആലോചനകള്‍ മുറയ്ക്ക് വരാറുണ്ട്. എല്ലാ ശരിയായെന്ന് സന്തോഷിച്ചിരിക്കുമ്പോള്‍ പെട്ടെന്ന് ഒരു ഫോണ്‍കോള്‍ വരും - ഞങ്ങള്‍ ഈ ആലോചന തുടരുന്നില്ല എന്ന് പറഞ്ഞുകൊണ്ട്. ആദ്യമൊക്കെ ഞാന്‍ കാരണം തിരക്കുമായിരുന്നു. സ്ത്രീധനം തന്നെയാണ് എപ്പോഴും പ്രശ്‌നമെന്ന് മനസ്സിലാക്കിയ ഞാന്‍ പിന്നെ ആ അന്വേഷണത്തിന് മുതിരാറില്ല. 15ദിവസം കൂടി കഴിഞ്ഞാല്‍, ഇവളെ ഗള്‍ഫുകാരന്റെ കൈ പിടിച്ച് ഇറക്കി വിട്ടാല്‍ എനിക്കൊന്ന് സുഖമായിട്ടുറങ്ങാം.
Content Highlights: oncologist dr vp gangadharan column