'നെഞ്ചിലെ തടിപ്പിന് പിന്നാലെ സ്തനാർബുദം സ്ഥിരീകരിച്ചു, രോഗം അംഗീകരിക്കാൻ രവിക്ക് മടിയായിരുന്നു'

സ്തനാർബുദ അവബോധമാസത്തിൽ ഇത്തവണ പറയാനുള്ളത് രവിയുടെ ജീവിതത്തെക്കുറിച്ചാണ്. ഭാര്യയും ഭർത്താവും കൂടിയാണ് അന്ന് ഒ.പിയിൽ വന്നത്. രോഗിയുടെ പേര് രവി, 52 വയസ്സ്. എന്താണ് ബുദ്ധിമുട്ട് എന്ന് ചോദിച്ചപ്പോൾ രവി തെല്ല് ലജ്ജയോടെ തലതാഴ്ത്തിക്കൊണ്ട് പറഞ്ഞു.
നെഞ്ചിൽ ഒരു തടിപ്പുണ്ട്.
എത്രകാലമായി എന്ന് ഞാൻ ചോദിച്ചതിനും, ഹിസ്റ്ററി കൂടുതൽ അറിയാൻ ചോദിക്കുന്ന ഓരോ ചോദ്യങ്ങൾക്കും ഉത്തരം പറയാൻ അയാൾ ഒരുപാട് വിമുഖത കാണിക്കുന്നത് പോലെ തോന്നി. എന്റെ മുഖത്തു നോക്കുന്നതേയില്ല.
Content Highlights: male breast cancer awareness ravi story