ഇത് മരണവീടാ, കല്യാണവീടല്ല ! തുണ്ടുകടലാസ് നോക്കി നേതാവിന്റെ ചെവിയിൽ ശിങ്കിടി മന്ത്രിച്ചു | സ്നേഹഗംഗ

തെക്കേ വീട്ടിലെ ചന്ദ്രൻ പിള്ള ഇന്നലെ രാത്രി മരിച്ചു. രാവിലെ പതിവുപോലെ രാഘവൻ ചെന്ന് കുലുക്കി വിളിച്ചു. പക്ഷേ, കണ്ണു തുറന്നില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടർ പപ്പു പറഞ്ഞത്. അതേ വാർഡിലെ തട്ടിൽ വീട്ടിലെ സ്ഥിരതാമസക്കാരനായ പീസ് എന്ന അപരനാമക്കാരൻ സൈക്കിളിൽ പാഞ്ഞുനടന്ന് നാട്ടുകാരെ മുഴുവൻ വിവരം അറിയിച്ചു. ചായക്കടകളിലും രാവിലത്തെ ചർച്ച ചന്ദ്രൻ പിള്ളയുടെ മരണകാരണമായിരുന്നു.
‘ഹൃദയാഘാതം കാരണം അങ്ങനെയൊരാൾ ഉറക്കത്തിൽ മരിച്ചുപോവുകയൊന്നുമില്ല’ - ചൂടുള്ള ചായ മോന്തിക്കൊണ്ട് ധർമൻ തന്റെ വൈദ്യശാസ്ത്ര വിവരം (വിവരക്കേട്) വിളിച്ചുപറഞ്ഞു.
തന്നെ... തന്നെ... അങ്ങനെ എങ്ങനെ ചാവണത്...- രാമന്നായർ പക്ഷം ചേർന്നു.
ആരെങ്കിലും കൊന്നതായിരിക്കുമോ? വല്ല വിഷമരുന്ന് മറ്റോ കൊടുത്ത്?- പണമിടപാടുകളിലൂടെയും മറ്റും പിള്ളയ്ക്ക് ധാരാളം ശത്രുക്കളുള്ളതാ. അവരാരെങ്കിലും?... ചർച്ച നീണ്ടുപോയി.
Content Highlights: drvp gangadharan column snehaganga