ഞാൻ അവരോട് പറഞ്ഞു; ചികിത്സയ്ക്കുള്ള സാധ്യത ഉണ്ടായിട്ടും ഒഴിഞ്ഞുമാറുന്നത് ദൈവനിന്ദയാണ് | സ്‌നേഹഗംഗ

സ്‌നേഹഗംഗ
#ഡോ. വി.പി. ഗംഗാധരൻ
ഡോ.വി.പി.ഗംഗാധരന്‍
ഡോ.വി.പി.ഗംഗാധരന്‍

തിരക്കുള്ള ഒരു തിങ്കളാഴ്ച. മധ്യവയസ്‌കരായ രണ്ട് സ്ത്രീകള്‍ എന്നെ കാണാന്‍ ആശുപത്രിയിലായ ഒ.പി. മുറിയിലേക്ക് കടന്നുവന്നു. ഡോക്ടറുടെ സുഹൃത്ത് അജി പറഞ്ഞിട്ടാണ് ഞങ്ങള്‍ വരുന്നതെന്ന  മുഖവുരയോടെയാണ് അവര്‍ കടന്നുവന്നത്. എന്റെ മുന്നിലെ കസേരയില്‍ ഇരുന്ന അവര്‍ പരസ്പരം നോക്കി പുറകിലോട്ട് ചാരിയിരുന്നു. ആരാണ് രോഗി? എന്താണ് പ്രശ്‌നം? എന്റെ ചോദ്യം കേട്ട അവരില്‍ കൂടുതല്‍ പ്രായം തോന്നിക്കുന്ന സ്ത്രീ കൈയിലിരുന്ന ബാഗില്‍ നിന്ന് ഒരു ഫയലെടുത്ത് എന്റെ നേരേ നീട്ടി. എന്റെ ഭര്‍ത്താവിനാണ് അസുഖം. സാറിന്റെ അഭിപ്രായം അറിയാന്‍ വേണ്ടി വന്നതാണ്. കൂടെ വന്നിരിക്കുന്നത് ആരാണ് എന്ന എന്റെ ചോദ്യം പ്രതീക്ഷിച്ചിരുന്ന പോലെ അവര്‍ തുടര്‍ന്നു. ഇത് ടീന എന്റെ സഹോദരിയാണ്. ഇവള്‍ വിദേശത്ത് നഴ്‌സാണ്. കുറച്ചു ദിവസത്തെ അവധിയില്‍ ഓടിയെത്തിയതാണ്. സാറ് ഫയല്‍ നോക്ക്. വളരെ ചിട്ടയോടെ  തീയതി ക്രമത്തില്‍ അടുക്കി വെച്ചിരിക്കുന്ന ഫയല്‍ കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. അതില്‍ ശ്രദ്ധിക്കേണ്ട റിപ്പോര്‍ട്ടുകള്‍ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുമുണ്ടായിരുന്നു.

ഏതൊരാശുപത്രി ഫയലിനെക്കാളും.... ഞാന്‍ പറഞ്ഞു തീരും മുമ്പേ അവര്‍ പറഞ്ഞു- ഞാനും വിദേശത്ത് നഴ്‌സായിരുന്നു സാര്‍...
ഭര്‍ത്താവും ഞാനും 20 വര്‍ഷത്തോളം വിദേശത്ത് ജോലി ചെയ്തു. തിരികെ നാട്ടിലെത്തിയിട്ട് ഒന്നര വര്‍ഷത്തോളമായി. രണ്ടു മക്കള്‍. അവര്‍ രണ്ടു പേരും വിദേശത്ത് ഡോക്ടര്‍മാരായി ജോലി ചെയ്യുന്നു. അപ്പോഴാണ് ഭര്‍ത്താവിന്... അവര്‍ക്ക് വാചകം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.

Content Highlights: dr vp gangadharan on faith based medical neglect

Continue reading