രണ്ടു തുള്ളി കണ്ണീര്‍ കൈവെള്ളയില്‍ വീണു, അതെന്റെ പശ്ചാത്താപത്തിന്റെ കണ്ണീരായിരുന്നു | സ്നേഹഗംഗ

ഫോട്ടോ: കെ.കെ. സന്തോഷ്
ഫോട്ടോ: കെ.കെ. സന്തോഷ്

ഗീതയ്ക്ക് മൂന്നു മാസം കൂടെ ലീവ് വേണം. ആറു മാസത്തെ ലീവ് നാളെ തീരും. കൈയിലിരുന്ന കടലാസ് എന്റെ നേരേ നീട്ടിക്കൊണ്ട് രമ്യ സിസ്റ്റര്‍ പറഞ്ഞു. ഇനിയെന്തിനാ ലീവ്? കീമോ തെറാപ്പി കഴിഞ്ഞിട്ട് ഒരു മാസത്തിലധികമായല്ലോ! പോയി ജോലി ചെയ്യാന്‍ പറയൂ... മടിയാണെല്ലാവര്‍ക്കും ജോലി ചെയ്യാന്‍. മനുഷ്യസഹജമായ മടി. ശമ്പളം നഷ്ടപ്പെടാതെയുള്ള ലീവാണെങ്കില്‍ എന്തു നുണ പറഞ്ഞും അതെടുത്തിരിക്കും! ശരിയല്ലേ സിസ്റ്ററേ ഞാന്‍ പറഞ്ഞത്?

ശരിയാണ്, ഡോക്ടര്‍ പറഞ്ഞത് നൂറു ശതമാനം ശരിയാണ്. ഒരു ജോലി കിട്ടിയിരുന്നെങ്കില്‍ ലീവെടുത്ത് വീട്ടിലിരിക്കാമായിരുന്നു - ആ പഴയ സിനിമാ ഡയലോഗിലെ ചിന്താഗതിയാണ് എല്ലാവര്‍ക്കും. പക്ഷേ, ഞാന്‍ അത്തരക്കാരിയല്ല കേട്ടോ ഡോക്ടറേ! ചിരിച്ചു കൊണ്ട് ഗീത മുറിയിലേക്കു കടന്നുവന്നു. വീട്ടിലെ മുറിയിലാണെങ്കില്‍ ഞാന്‍ ചുമരില്‍ തൊട്ടുതൊട്ട് നടക്കില്ലായിരുന്നു കേട്ടോ...

Content Highlights: dr vp gangadharan on cancer patients

Continue reading