'മായം ചേര്‍ക്കാത്ത ചപ്പാത്തി ആര്‍ക്കും വേണ്ട, എല്ലാവരും തിരിച്ചുതരുന്നു, ഞാന്‍ കടപൂട്ടി' | സ്നേഹഗംഗ

ഡോ.വി.പി.ഗംഗാധരൻ
ഡോ.വി.പി.ഗംഗാധരൻ

'സാറിന് ഇന്ന് രാവിലെ വീട്ടില്‍ ഒ.പിയുണ്ടോ? രോഗികളെ പരിശോധിക്കുന്നുണ്ടോ? സാര്‍ എത്ര മണിവരെ വീട്ടില്‍ കാണും?' ഓമന ഫോണിലൂടെ ചോദ്യങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. പതിവുപോലെ താമസിച്ച് വരാനല്ലേ. കച്ചവടം നേരത്തെ അവസാനിപ്പിച്ച് പത്ത് മണിക്ക് മുമ്പ് ഇവിടെയെത്തിയേക്കണം. ഞാന്‍ കുറച്ച് നേരത്തെ ഹോസ്പിറ്റലിലേക്ക് പോകും'. എന്റെ മറുപടിക്ക് ചെവി കൊടുക്കാതെ അവള്‍ ഫോണ്‍വിളി അവസാനിപ്പിച്ചു.

ഞാന്‍ ഫോണിലേക്ക് കണ്ണോടിച്ചു. ഓമന ചപ്പാത്തി എന്ന് പേര് സ്‌ക്രീനില്‍ തെളിഞ്ഞുകണ്ടു. 'സാറിന്റെ ഫോണിലെ പേരുകളൊക്കെ ഇങ്ങിനെയല്ലേ. തോണ്ടി ടോം, സീരിയസ് മത്തായി, കള്ളു തോമാ, കഥകളി ശശി, തൊരപ്പന്‍ രവി...' രമ്യയുടെ ശബ്ദം ചെവിയില്‍ മുഴങ്ങി. 'എന്തിനാ ഒറ്റയ്ക്കിരുന്ന് ചിരിക്കുന്നേ?' രമ അത്ഭുതത്തോടെ എന്നെ നോക്കി നിന്നു. ഫോണ്‍ മേശപ്പുറത്ത് വെച്ചിട്ട് ഞാന്‍ പത്രവായന തുടര്‍ന്നു. അപ്പോഴും കൂട്ടുകാരുടെ ഇരട്ടപ്പേരുകള്‍ മനസ്സില്‍ തെളിഞ്ഞുകൊണ്ടേയിരുന്നു. 

Content Highlights: dr vp gangadharan remembering conversations he had on unhealthy food

Continue reading