
ചേർത്തല : ജീവിതംകൊണ്ട് സമുദായത്തെ മാത്രമല്ല, സമൂഹത്തെയും രാജ്യത്തെയും പ്രചോദിപ്പിച്ച മന്നത്ത് പദ്മനാഭന്റെ ജീവിതം പുതുതലമുറയ്ക്കു പ്രയോജനപ്പെടുത്താൻ സ്കൂളുകളിൽ പാഠ്യവിഷയമാക്കണമെന്ന് പോലീസ് കംപ്ലയിന്റ് അതോറിറ്റി ജുഡീഷ്യൽ അംഗം പി.കെ. അരവിന്ദബാബു. കുടുംബത്തിന്റെയും സമൂഹത്തിന്റെയും യാഥാർഥ്യങ്ങൾ അറിഞ്ഞു വളരുന്നവർക്കേ പ്രതിഭയ്ക്കൊപ്പം നല്ല പൗരരാകാനാകൂവെന്നും അദ്ദേഹം പറഞ്ഞു. പട്ടണക്കാട് 787-ാം നമ്പർ എൻ.എസ്.എസ്. കരയോഗം നടത്തിയ ഉജ്ജ്വലം - 2026 പ്രതിഭകളെ ആദരിക്കലും എൻഡോവ്മെന്റ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരയോഗം പ്രസിഡന്റ് പി.എൻ. രാധാകൃഷ്ണൻ അധ്യക്ഷനായി.
താലൂക്ക് യൂണിയൻ ഭരണസമിതിയംഗം സി.പി. കർത്ത എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. സെക്രട്ടറി ആർ. അനിൽ, വനിതാസമാജം പ്രസിഡന്റ് കെ.ഒ. ജയശ്രീ, ബാലസമാജം പ്രസിഡന്റ് കേശവ് കൃഷ്ണ, കെ. ഗോപാലകൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു. വിദ്യാഭ്യാസമേഖലയിൽ ഉന്നതവിജയം നേടിയവർക്കും വിവിധ മേഖലയിൽ മികവുകാട്ടിയവർക്കും പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
Content Highlights: Police Complaints Authority judicial member P K Aravinda Babu urged that Mannathu Padmanabhan's life be included in the school curriculum.
Published: 29 Nov 2026, 08:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented