
ഹരിപ്പാട്: കാർത്തികപ്പള്ളി വലിയകുളങ്ങയിൽ അപകടനിലയിലുള്ള ജലസംഭരണി പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.കെ.ടി.യു. മേഖലാ കമ്മിറ്റി ജനകീയ സമരം നടത്തി. ജല അതോറിറ്റി ഏറെക്കാലമായി ഉപയോഗിക്കാത്ത സംഭരണിയാണിത്. അപകടനിലയിലായിട്ടും പൊളിച്ചുനീക്കാത്തതിലാണു പ്രതിഷേധം.
മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. താഹ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പി. സുധാകരൻ അധ്യക്ഷതവഹിച്ചു.
കാർത്തികപ്പള്ളി പഞ്ചായത്തംഗങ്ങളായ എസ്. ശോഭ, ബിൻസി അജിത്ത്, എം. ഹരിജിത്ത്, സി.പി.എം. ഏരിയ കമ്മിറ്റിയംഗം ടി.ആർ. വത്സല, ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ. ഗോപിനാഥൻ, കെ.എസ്.കെ.ടി.യു. ഏരിയ വൈസ് പ്രസിഡന്റ് കെ.ബി. മനേഷ്, ഏരിയ കമ്മിറ്റിയംഗങ്ങളായ അജിതാ രവീന്ദ്രൻ, കെ.സി. യശോധരൻ, എൽ. പൂജ, സി. ഷൈലജ, എം. ഉദേഷ് കുമാർ, ബി. ബിന്നി എന്നിവർ സംസാരിച്ചു.
Content Highlights: KSKTU held a protest demanding the demolition of a dangerous abandoned water authority tank at Valiyakulangara in Karthikappally.
Published: 29 Nov 2026, 08:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented