
മാവേലിക്കര: ദേശാഭിമാനി ടി.കെ. മാധവന്റെ സ്മരണ നിലനിർത്താൻ മാവേലിക്കര കേന്ദ്രമാക്കി സഹകരണ മേഖലയിൽ ആശുപത്രി തുടങ്ങുമെന്ന് മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മധുസൂദനൻ പറഞ്ഞു. എസ്.എൻ.ഡി.പി. യോഗം മാവേലിക്കര യൂണിയന്റെ നേതൃത്വത്തിൽ ഡിസംബർ 20-ന് നടത്തുന്ന ടി.കെ. മാധവ പ്രതിമാ അനാവരണച്ചടങ്ങിനു മുന്നോടിയായി തെക്കേക്കര മേഖലയിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാവേലിക്കര യൂണിയൻ കൺവീനർ ഡോ.എ.വി. ആനന്ദരാജ് അധ്യക്ഷനായി. നാഗമ്പടം ശ്രീനാരായണ പഠനകേന്ദ്രം ഡയറക്ടർ ബോർഡംഗം രാജീവ് കൂരോപ്പട വൈക്കം സത്യാഗ്രഹവും ടി.കെ. മാധവനും എന്ന വിഷയം അവതരിപ്പിച്ചു. ഗോപൻ ആഞ്ഞിലിപ്രാ, രാജൻ ഡ്രീംസ്, വിനു ധർമരാജൻ, സുരേഷ് പള്ളിക്കൽ, എൻ. വിജയൻ, മുരളി അഷ്ടമി, നവീൻ വി. നാഥ്, രാജീവ് തെക്കേക്കര, എൽ. അമ്പിളി, സുബി സുരേഷ്, സരളാ രാജൻ, ലതാ സന്തോഷ്, രാമനാഥൻ, കൃഷ്ണൻകുട്ടി, ശാന്തി ചന്ദ്രൻ, അജിതാ മോഹൻ, സുജാ സുരേഷ്, പ്രിയാ ഷാജി, സജി പ്രകാശ്, രതീഷ്, ഷിനു ഷാജി തുടങ്ങിയവർ സംസാരിച്ചു.
Content Highlights: A cooperative hospital will be established in Mavelikkara in memory of T. K. Madhavan, announced Block Panchayat President K. Madhusoodanan.
Published: 29 Nov 2026, 08:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented