കോട്ടയം: റബ്ബർവിലയിൽ മുന്നേറ്റമുണ്ടായതോടെ മഴ താരതമ്യേന കുറഞ്ഞുനിൽക്കുന്ന തെക്കൻ ജില്ലകളിൽ ടാപ്പിങ് ഊർജിതമായി. ഷീറ്റ് റബ്ബറാണ് വാണിജ്യപരമായി നേട്ടമുണ്ടാക്കുകയെന്നും കർഷകർ ലാറ്റക്സിൽനിന്ന് ഷീറ്റ് ഉത്പാദനത്തിലേക്ക് തിരിയണമെന്നും റബ്ബർ ബോർഡ് പറയുന്നുണ്ട്. ലാറ്റക്സിനും മികച്ചവിലയാണ് കിട്ടുന്നത്. അതും റെക്കോഡാണ്.
60 ശതമാനം ഡി.ആർ.സി.യുള്ള ലാറ്റക്സിന് 173 രൂപയാണ് വില. 75 വർഷത്തെ റബ്ബർവിപണിചരിത്രം പരിശോധിച്ചാൽ ഈ വിലമുന്നേറ്റത്തിന് പ്രത്യേകതയുണ്ട്. 1950-ൽ മൂന്ന് രൂപവരെയായിരുന്നു വില. അരനൂറ്റാണ്ട് വില 10 രൂപയിൽത്താഴെ നിന്നു. 1979-ലാണ് വില 10 രൂപയായത്. 2008-ലാണ് 100 രൂപ പിന്നിട്ടത്.
Content Highlights: Rubber price rises
Published: 10 Aug 2024, 11:14 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented