ഓണാട്ടുകര എള്ള്
കായംകുളം: ഓണാട്ടുകരയുടെ നാണ്യവിളയെന്നു വിളിക്കുന്ന ഓണാട്ടുകര എള്ളിന് ഭൗമസൂചികാ പദവി ലഭിച്ചത് കര്‍ഷകര്‍ക്കു പ്രതീക്ഷയാകുന്നു. ഇതോടെ, ഓണാട്ടുകരയുടെ പാടങ്ങളില്‍നിന്ന് അകന്നുകൊണ്ടിരിക്കുന്ന കൃഷി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കാര്‍ഷികരംഗത്ത് പ്രവര്‍ത്തിക്കുന്നവരും.
കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴില്‍ കായംകുളത്തു പ്രവര്‍ത്തിക്കുന്ന ഓണാട്ടുകര മേഖലാ കാര്‍ഷികഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ, ഓണാട്ടുകര വികസന ഏജന്‍സി എള്ളുകര്ഷകരുടെ മുഖ്യ ഏജന്‍സിയാണ് ഭൗമസൂചികാ പദവിക്കു വേണ്ടി അപേക്ഷിച്ചത്.
ഓണാട്ടുകരയുടെ എള്ളും എള്ളെണ്ണയും ഗുണമേന്മയ്ക്കു പ്രസിദ്ധമാണ്. ഓണാട്ടുകര മേഖലാ കാര്‍ഷികഗവേഷണ കേന്ദ്രത്തില്‍നിന്നു പുറത്തിറക്കിയ കായംകുളം ഒന്ന്, തിലക്, തിലതാര, തിലറാണി എന്നീ ഇനങ്ങളാണ് കൂടുതലായും ഇവിടെ കൃഷിചെയ്യുന്നത്. ഓണാട്ടുകര എള്ളിന് ഔഷധഗുണം കൂടുതലാണെന്ന് ശാസ്ത്രീയപഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
കേരള കാര്‍ഷിക സര്‍വലാശാലയുടെ ബൗദ്ധികസ്വത്തവകാശ സെല്ലാണ് ഭൗമസൂചികാ പദവിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചത്. ഭൗമസൂചികാ പദവി ലഭിച്ചതോടെ ഓണാട്ടുകര എള്ളിനും അവയുടെ ഉത്പന്നങ്ങള്‍ക്കും ആഗോളതലത്തില്‍ അംഗീകാരം ലഭിക്കും. കര്‍ഷകര്‍ക്കു വരുമാനവും ഉറപ്പുവരുത്താന്‍ കഴിയും.
നിലവില്‍ ഓണാട്ടുകരയില്‍ 450 ഹെക്ടര്‍ സ്ഥലത്ത് മാത്രമാണ് എള്ളുകൃഷിയുള്ളത്. ഇടയ്ക്കിത് 225 ഹെക്ടര്‍ വരെ താഴ്ന്നിരുന്നു. മുന്‍കാലങ്ങളില്‍ 1,000 ഹെക്ടര്‍വരെ എള്ളുകൃഷി ഓണാട്ടുകരയില്‍ നടന്നിരുന്നു. എള്ളുകൃഷിക്കുവേണ്ട പരിരക്ഷ നല്‍കുന്നതിനോ പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നതിനോ പദ്ധതികള്‍ ഒന്നും തന്നെയില്ല. ഭൗമസൂചികാ പദവി ലഭിച്ചതോടെ ഇതിനു മാറ്റംവരുമെന്നാണ് പ്രതീക്ഷ.
ഇരുപ്പൂക്കൃഷിക്കു പറ്റിയ പാടങ്ങളാണ് ഓണാട്ടുകരയുടേത്. രണ്ടു നെല്ക്കൃഷിക്കിടയില് ഇടവിളയായി എള്ളുകൃഷിയും ഇവിടെ പതിവായിരുന്നു. എള്ളുകര്ഷകരെ സംബന്ധിച്ചിടത്തോളം അത് ലാഭകരമായ കൃഷിയായിരുന്നു. കുറഞ്ഞകാലയളവില്‍ വിളവെടുപ്പും നടക്കും. ഓണാട്ടുകരയുടെ എള്ളില്‍നിന്ന് ആട്ടുമ്പോള്‍ കൂടുതല്‍ എണ്ണയും കിട്ടും. അതിനാല്‍ ആവശ്യക്കാരും ഏറെയായിരുന്നു.
ആയുര്‍വേദ മരുന്നുകള്‍ക്കും മറ്റും ധാരാളം ആവശ്യക്കാരുണ്ടായിരുന്നു. സാധാരണ മകരക്കൊയ്ത്തു കഴിഞ്ഞാണ് പാടത്ത് എള്ള് കൃഷിചെയ്തിരുന്നത്. 80-90 ദിവസങ്ങള്‍ക്കുള്ളില്‍ എള്ള് വിളവെടുക്കാന്‍ കഴിയുമായിരുന്നു. പാടത്തും കരയിലും എള്ള് കൃഷിചെയ്യാന്‍ കഴിയും. ഭൗമസൂചികാ പദവി ലഭിച്ചതോടെ എള്ളുകൃഷി മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകരും.
Content Highlights: onattukara sesame, geographical indication of goods, farmers hope for better income
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..