മുംബൈ: വിത്തുകൾ സംഭരിക്കാനും ഉപയോഗിക്കാനും കൈമാറ്റം ചെയ്യാനും വിൽക്കാനും കർഷകർക്ക് നിയമപരമായ അവകാശം നൽകാൻ മഹാരാഷ്ട്ര. ഇതിനായി പ്രത്യേക നിയമം കൊണ്ടുവരുമെന്ന് മഹാരാഷ്ട്ര കൃഷി മന്ത്രി ദത്താത്രേയ ഭാർനെ പറഞ്ഞു. വിത്തുകൾ കേടായാൽ കർഷകർക്ക് ഗുണനിലവാരമുള്ള വിത്തുകളും നിയമപരിരക്ഷയും അടിയന്തര നഷ്ടപരിഹാരവും ലഭിക്കുന്നുണ്ടെന്ന് നിർദിഷ്ട നിയമമുറപ്പാക്കും.
കർഷകർക്ക് വേഗത്തിൽ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനും ഗുണനിലവാരത്തിന്റെ ഉത്തരവാദിത്വം നിശ്ചയിക്കുന്നതിനും മഹാബീജിന്റെ (മഹാരാഷ്ട്ര സ്റ്റേറ്റ് സീഡ്സ് കോർപ്പറേഷൻ) പ്രവർത്തനം മെച്ചപ്പെടുത്തും. നിയമങ്ങൾ ലംഘിക്കുന്ന കമ്പനികൾക്കെതിരേ കർശനനടപടി ഉറപ്പാക്കുന്നതിനും ശക്തമായ വ്യവസ്ഥകൾ പുതിയ നിയമത്തിൽ ഉൾപ്പെടുമെന്ന് മന്ത്രി പറഞ്ഞു.
ജില്ലാതല വിത്ത് പരാതി പരിഹാരകേന്ദ്രങ്ങൾ സ്ഥാപിക്കാനും, പരമ്പരാഗത വിത്തുകളുടെ രജിസ്‌ട്രേഷൻ ആരംഭിക്കാനും ഭാർനെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കാർഷിക സർവകലാശാലകൾ നടത്തുന്ന ഗവേഷണവുമായി ബന്ധപ്പെട്ട വ്യവസ്ഥകളും നിയമത്തിൽ വ്യക്തമായി ഉൾപ്പെടുത്തും. നിർദിഷ്ട നിയമം വിത്ത് ഉത്പാദകർ, സംസ്‌കരണ യൂണിറ്റുകൾ, വിതരണക്കാർ, വിൽപ്പനക്കാർ, നഴ്‌സറികൾ എന്നിവർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കും.
നഴ്‌സറികൾ സസ്യങ്ങളുടെ ഉദ്‌ഭവത്തിന്റെ രേഖകൾ സൂക്ഷിക്കേണ്ടതുണ്ട്. വിത്ത് പാക്കറ്റുകളിൽ ക്യു.ആർ. കോഡുകൾ ഉണ്ടായിരിക്കുമെന്നും വിതരണശൃംഖലയിലുടനീളം വിത്തുകൾ കണ്ടെത്തുന്നതിനായി കേന്ദ്രിത സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
Content Highlights: Maharashtra introduces a new 2026 seed law to empower farmers with rights to store, exchange, and sell seeds.
Published: 30 Apr 2026, 09:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented