കുറ്റിമുല്ലപ്പൂവിന്റെ സുഗന്ധവും ചെണ്ടുമല്ലിയുടെ നിറച്ചാർത്തും - പാലക്കാട്, എലപ്പുള്ളി പഞ്ചായത്തിൽ ഉപ്പുതോട്ടിലുള്ള ബിന്ദുവിന്റെ കൃഷിയിടത്തിൽ എന്നും പൂക്കാലമാണ്. ഒന്നരയേക്കക്കറിലെ കുറ്റിമുല്ലച്ചെടിയിൽനിന്ന് 365 ദിവസവും പൂ പറിക്കാമെന്ന് ബിന്ദു പറയുന്നു. അമ്പതുസെന്റിലാണ് ചെണ്ടുമല്ലിക്കൃഷി. ഇതിനുപുറമേ നെല്ല്, തെങ്ങ്, പച്ചക്കറി, വാഴ, മറ്റു ഫലവൃക്ഷക്കൃഷിയുമുണ്ട്.
കൃഷിഭവന്റെ സഹായത്തോടെയാണ് കുറ്റിമുല്ലക്കൃഷി. 25 സെന്റിലായിരുന്നു തുടക്കം. പൂക്കൃഷി മാത്രമല്ല, ചെണ്ടുമല്ലിത്തൈകളുടെ വിതരണവും നടത്തുന്നുണ്ട്. എലപ്പുള്ളി, ആലത്തൂർ, കൊടുവായൂർ, പുതുനഗരം പഞ്ചായത്തുകളിലായി കഴിഞ്ഞ സീസണിൽ 30,000 ചെണ്ടുമല്ലിത്തൈകളുടെ വിതരണം നടത്തി. കൃഷിയിടത്തിൽ തൈകളുടെ ശേഖരണവുമുണ്ട്.
മുല്ലയ്ക്ക് കിലോയ്ക്ക് 400 മുതൽ 500 വരെ രൂപയ്ക്കാണ് വിൽക്കുന്നതെന്ന് ബിന്ദു പറയുന്നു. കഴിഞ്ഞ സീസണിൽ ഒരേക്കറിൽനിന്ന് ഒരുദിവസം ഒൻപതുകിലോവരെ പൂക്കൾകിട്ടി. കാലാവസ്ഥയിൽവന്ന മാറ്റംമൂലം ഇപ്പോൾ ഒരേക്കറിൽനിന്ന് ഒരുദിവസം അഞ്ചുകിലോ പൂക്കളാണ് കിട്ടുന്നത്.
ഓണം, വിഷു, ഉത്സവം, വിവാഹം തുടങ്ങിയ വിശേഷങ്ങൾക്ക് 2,000മുതൽ 4,000വരെ രൂപ കിലോയ്ക്ക് കിട്ടും. പാലക്കാട് മാർക്കറ്റിലാണ് പൂവില്പന. കൃഷിയിടത്തിലും ആളുകളെത്തുന്നുണ്ട്. പൂക്കൃഷി വിപുലീകരിക്കാനുള്ള ശ്രമത്തിലാണിപ്പോൾ ബിന്ദു. ഭർത്താവ് പൊന്നുമണിയും സഹായവുമായി ഒപ്പമുണ്ട്.
Content Highlights: Jasmine Farming Jasmine Flower Cultivation
Published: 04 Sept 2024, 02:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented