
നേമം: മണ്ണിനെ ദേവാലയമായി കാണുന്ന ഒരു കര്‍ഷകന്‍. എണ്‍പതിലും അന്‍പതിന്റെ ചുറുചുറുക്കോടെ വെളുപ്പിന് അഞ്ചിന് ഉണരും. കുളി കഴിഞ്ഞ് മാത്രമേ മണ്ണിലേക്ക് ഇറങ്ങൂ. അത്ര പവിത്രമായാണ് കുട്ടികളുടെ കൃഷി അപ്പൂപ്പനായ തൃക്കണ്ണാപുരം ആറാമട ടാഗൂര്‍ റോഡില്‍ തളത്തില്‍ ദര്‍ശനയില്‍ കെ. ഭാസ്‌കരന്‍ എന്ന കര്‍ഷകന്‍ കൃഷിയെ സ്‌നേഹിക്കുന്നത്.
കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി നാട്ടുകാര്‍ക്കും കുട്ടികള്‍ക്കും കൃഷി അറിവുകള്‍ പകര്‍ന്നുകൊടുത്താണ് ഈ കര്‍ഷകന്‍ ജീവിക്കുന്നത്. വീടിനുസമീപത്തും പലരുടെ ഭൂമികളിലായി പലതരം പച്ചക്കറികളും മരച്ചീനി, വാഴ, പയര്‍, വെറ്റ തുടങ്ങിയവ കൃഷിചെയ്യുന്നുണ്ട്. കൃഷിചെയ്യുന്ന പച്ചക്കറികള്‍ അടുത്തുള്ള സ്‌കൂളിലും അങ്കണവാടിക്കും നല്‍കും.
കുട്ടികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഈ കൃഷി അപ്പൂപ്പന്റെ വീടിനുസമീപത്തെ ചെറിയ കൃഷിത്തോട്ടത്തില്‍ വരാം. മണ്ണില്‍ ചവിട്ടിനിന്ന് അപ്പൂപ്പനോടൊപ്പം കൃഷിചെയ്യാം അറിവുകള്‍ നേടാം. ഇങ്ങനെ നിരവധി കുട്ടികള്‍ ഇദ്ദേഹത്തിന്റെ കൃഷിഭൂമിയില്‍ എത്തിയിട്ടുണ്ട്.
ആറാമട സ്‌കൂളില്‍ കൃഷി അപ്പൂപ്പന് കൃഷിചെയ്യാനായി പ്രത്യേക സ്ഥലവും അനുവദിച്ചിട്ടുണ്ട്. അവിടെ സ്‌കൂളിലെ കുട്ടികള്‍ക്ക് കൃഷിത്തോട്ടമൊരുക്കിയും കൃഷിചെയ്യുന്ന രീതികള്‍ പറഞ്ഞുകൊടുത്തും ഭാസ്‌കരനും ഒരധ്യാപകനായി മാറും. 12 വയസ്സുമുതല്‍ തുടങ്ങിയ കൃഷിയോടുള്ള താത്പര്യം കാരണം വിവാഹത്തിനുപോലും മിനക്കെട്ടില്ല.
'വിഷരഹിതമായ പച്ചക്കറികള്‍ എല്ലാ വീട്ടിലും വിളയിച്ചെടുക്കണം. ഞാന്‍ കൃഷിചെയ്യുന്നിടത്ത് കീടനാശിനി ഉപയോഗിക്കില്ല. ചാമ്പലും ചാണകവും കോഴിക്കാരവുമാണ് വളമാക്കുന്നത്' - ഭാസ്‌കരന്‍ പറഞ്ഞു. മരണംവരെ കൃഷിചെയ്ത് ജീവിക്കണമെന്നും അദ്ദേഹം പറയുന്നു. കൃഷിഭവനുകളില്‍ നിന്നുള്‍പ്പെടെ നിരവധി ആദരവുകള്‍ ഈ കര്‍ഷകന് ലഭിച്ചിട്ടുണ്ട്. മെരിലാന്‍ഡ് സ്റ്റുഡിയോയില്‍ പൂന്തോട്ട പരിപാലനവും കൃഷിയുമായി കുറേനാള്‍ ജോലി ചെയ്തിട്ടുണ്ട് ഭാസ്‌കരന്‍.
Content Highlights: bhaskaran an 80 year old farmer who teaches children organic farming using natural fertilisers tvm
Published: 17 Aug 2025, 01:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented