നിറം എന്ന മലയാള ചിത്രത്തിലെ എബിയും സോനയും പ്രേക്ഷകരുടെ ഫേവറിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചവരാണ്. സോന നോ പറഞ്ഞ് എബിയോടൊപ്പം പോകുമ്പോള്‍ പ്രകാശിന് ഉണ്ടായത് എന്താണെന്ന് അന്ന് ആരും ചിന്തിച്ചിരുന്നില്ല. എന്തായാലും പുള്ളി ഡെസ്പ് ആയി ഇരുന്നില്ല. ചിത്രത്തിന് ശേഷമുള്ള പ്രകാശ് മാത്യുവിന്റെ ജീവിതം റീക്രിയേറ്റ് ചെയ്തിരിക്കുകയാണ് ഒരു യൂട്യൂബ് ചാനല്‍. കോളേജിനെ ഹരം കൊള്ളിച്ച ആ ഗായകനിന്ന് ലോകം മുഴുവനും ആരാധകരാല്‍ ചുറ്റപ്പെട്ട പാട്ട്കാരനെന്നാണ് ഈ വീഡിയോയില്‍ ചെയത് വെച്ചിരിക്കുന്നത്. 

To advertise here,

ഈ സിനിമയിലെ പ്രായം നമ്മില്‍ മോഹം നല്‍കിയെന്ന ഗാനവും ദി വീക്കെന്‍ഡിലെ സ്റ്റാര്‍ ബോയ് പാട്ടും സമ്മിശ്രപ്പെടുത്തിയാണ് വീഡിയോ തയ്യാറാക്കിയിട്ടുള്ളത്. പ്രണയം നഷ്ടപ്പെട്ടതില്‍ സങ്കടപ്പെട്ടിരിക്കാതെ പ്രകാശ് മാത്യു വലിയൊരു ഗായകനായെന്നാണ് ഈ വീഡിയോയില്‍ പറയുന്നത്. ആളുകള്‍ തിങ്ങിനിറഞ്ഞ ഒരു വേദിയെ പുളകം കൊള്ളിക്കുന്ന ഗായകനായി പ്രകാശ് മാത്യുവിനെ ഇവര്‍ മാറ്റിയെടുത്തു. കൂടെ ആണെങ്കില്‍ സെലിബ്രിറ്റികളുടെ നിര. ലോകം മുഴുവനുമുള്ള ബ്രാന്‍ഡിലെ ആംബാസിഡറും ധനികരില്‍ ഏറ്റവും മുന്നില്‍ ആയെന്നുമാണ് ഇതില്‍ കാണിക്കുന്നത്. മിനിറ്റുകള്‍ മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം എങ്കിലും വളരെ രസകരമാണ്. സോഷ്യല്‍ മീഡിയയുടെ നിറഞ്ഞ കൈയ്യടിയാണ് വീഡിയോക്ക് ലഭിക്കുന്നത്. പ്രകാശ് മാത്യുവിന്റെ ഈ വളര്‍ച്ച സോന അറിഞ്ഞിട്ടുണ്ടായിരിക്കുമോ എന്നതാണ് വീഡിയോ കണ്ടവരുടെ ചോദ്യം. 

1999 ഇറങ്ങിയ മലയാള ചിത്രമാണ് നിറം. കമലിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബനും ശാലിനിയുമാണ് ചിത്രത്തിലെ നായികാനായകന്‍. ശാലിനിയുടെ അവസാന മലയാള ചിത്രമായിരുന്നു നിറം. ബോബന്‍ ആലുംമൂടനാണ് ചിത്രത്തില്‍ പ്രകാശിന്റെ കഥാപാത്രം അവതരിപ്പിച്ചത്.