പുതിയ ഗാനവുമായി യുവാക്കളുടെ ഹരമായ ദക്ഷിണ കൊറിയൻ ബാൻഡ് ബ്ലാക്ക് പിങ്ക്. ഗൊയാങ് സ്‌റ്റേഡിയത്തില്‍ നടന്ന ഡെഡ്‌ലൈന്‍ എന്ന ആഡംബരമായ ഇന്റര്‍നാഷണല്‍ ടൂറിലാണ് ഗാനം പുറത്ത് വിട്ടത്. ഈ ഗ്രൂപ് പുതിയ ഗാനമായ ജമ്പ് പെര്‍ഫോം ചെയ്തത് കാണികളില്‍ ആവേശമുയര്‍ത്തി.
ആരാധകര്‍ക്കായി അണ്‍ഒഫിഷ്യലായി പുതിയ ഗാനമായ ജമ്പ് ബ്ലാക്ക് പിങ്ക് പുറത്ത് വിട്ടത് ലൈവ് പെര്‍ഫോമെന്‍സിലൂടെയാണ്. ഗാനത്തിന്റെ ടീസര്‍ ജൂലായ് നാലിന് പുറത്തുവിട്ടെങ്കിലും പെര്‍ഫോമെന്‍സിന് കിട്ടിയത് വന്‍ കരഘോഷമാണ്.
ഗാനത്തിന്റെ പെര്‍ഫോമെന്‍സ് വീഡിയോ വൈറലായി. ചിലരൊക്കെ സന്തോഷം അറിയിച്ചെങ്കിലും സമ്മിശ്ര പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. ബ്ലാക്ക്പിങ്കിന്റ മാനേജ്‌മെന്റ് ഏജന്‍സി ശരിയല്ലെന്ന തരത്തില്‍ വരെ കമന്റ് വന്നു. ചില ആരാധകര്‍ ഇത്രയും നാളത്തെ അവരുടെ ഗാനങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണിതെന്ന് കമന്റ് വന്നപ്പോള്‍ മറ്റ് ചിലര്‍ ബ്ലാക്ക്പിങ്ക് ഇങ്ങനെയൊരു ഗാനം നല്‍കിയതില്‍ അമര്‍ഷം പ്രകടിപ്പിച്ചു.
Content Highlights: BLACKPINK debuted their new song, `Jump`, during their `Deadline` tour
Published: 06 Jul 2025, 12:34 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented