സുൽത്താൻബത്തേരി: വയനാട് ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് ഡിസംബർ അഞ്ച്, ആറ് തീയതികളിൽ ബത്തേരി മുനിസിപ്പൽ ടൗൺഹാളിൽ നടക്കും. രാവിലെ എട്ടുമുതൽ 11.30 വരെയാണ് രജിസ്‌ട്രേഷനും ഭാരനിർണയവും. സബ്ജൂനിയർ, ജൂനിയർ, യൂത്ത്, സീനിയർ, മാസ്റ്റേഴ്‌സ്, ഗ്രാൻഡ് മാസ്റ്റേഴ്‌സ്, സീനിയർ ഗ്രാൻഡ് മാസ്റ്റേഴ്‌സ്, അംഗപരിമിതർ എന്നീ വിഭാഗങ്ങളിൽ ഭാരത്തിന്റെ അടിസ്ഥാനത്തിൽ ഇടതുകൈ, വലതുകൈ, ആൺ, പെൺ, പുരുഷ, വനിത വിഭാഗങ്ങളിലായി മത്സരങ്ങൾ നടത്തും. വിജയികൾക്ക് കേരള സ്പോർട്‌സ് കൗൺസിലിന്റെ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകൾ നൽകുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
എല്ലാ വിഭാഗങ്ങളിൽനിന്നുമുള്ള ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരെ ഉൾപ്പെടുത്തി ഈ വർഷത്തെ വയനാട് ജില്ലാ ടീമിനെ തിരഞ്ഞെടുക്കും. കണ്ണൂരിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ഈ ടീം പങ്കെടുക്കും. ലോക റാങ്കിങ്ങിലേക്ക് വയനാട്ടിൽനിന്ന് സീഡ് ചെയ്യപ്പെട്ട 12 താരങ്ങൾക്ക് അനുമോദനവും ഇതോടൊപ്പം ഒരുക്കും. മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ വയസ്സ് തെളിയിക്കുന്ന രേഖകളുമായി രജിസ്ട്രേഷന് കൃത്യസമയത്ത് എത്തണമെന്ന് ജില്ലാ പഞ്ചഗുസ്തി അസോസിയേഷൻ പ്രസിഡന്റ് പി. കബീർ, സെക്രട്ടറി നവീൻ പോൾ എന്നിവർ അറിയിച്ചു. ഫോൺ: 9747616067, 9633686354.
Content Highlights: The Wayanad district arm wrestling championship will be held on December 5 and 6 at the Municipal Town Hall in Sulthan Bathery.
Published: 28 Nov 2026, 10:06 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented