സുൽത്താൻബത്തേരി: ആണ്ടൂർ നിത്യസഹായ മാതാ ദേവാലയത്തിൽ നിത്യസഹായ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ആഘോഷം ഞായറാഴ്ച തുടങ്ങും. രാവിലെ ഒൻപതിന് ജപമാലയ്ക്കു ശേഷം വികാരി ഫാ. നോബിൻ രാമച്ചംകുഴി കൊടിയേറ്റും. വിശുദ്ധകുർബാനയ്ക്കും നൊവേനയ്ക്കും ഫാ. റെജി കിഴക്കേവീട്ടിൽ കാർമികത്വംവഹിക്കും.

To advertise here,

തിങ്കളാഴ്ച മുതൽ ഡിസംബർ നാലുവരെ ദിവസവും വൈകീട്ട് അഞ്ചിന് ജപമാല, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുർബാന, നൊവേന എന്നിവയുണ്ടാകും. ഫാ. ജെറോം ചിങ്ങംതറ, ഫാ. വിക്ടർ മെണ്ടോൻസ, ഫാ. ജൂബി വിമലഗിരി ആശ്രമം, ഫാ. മാർട്ടിൻ പുതുശേരി, ഫാ. ജോൺസൺ അവരേവ്, ഫാ. അജിത്, ഫാ. സോജൻ ആലുക്കൽ, ഫാ. അലോഷ്യസ് കുളങ്ങര എന്നിവർ കുർബാനയ്ക്ക് നേതൃത്വംനൽകും.

ഡിസംബർ അഞ്ചിന് വൈകീട്ട് 3.30-ന് കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത ഡോ. വർഗീസ് ചക്കാലക്കലിന് ഒന്നേയാർ സെയ്ന്റ് തോമസ് ദേവാലയത്തിനു മുന്നിൽ സ്വീകരണം നൽകും. തുടർന്ന് ആഘോഷമായ പൊന്തിഫിക്കൽ സമൂഹബലി, കുട്ടികളുടെ സ്ഥൈര്യ ലേപന സ്വീകരണം, ഇടവക ഡയറി പ്രകാശനം, തോമാട്ടുചാൽ ടൗണിലേക്ക് ദീപാലംകൃത രഥപ്രദക്ഷിണം, സ്‌നേഹവിരുന്ന് തുടങ്ങിയവ നടക്കും. പ്രധാന തിരുനാൾ ദിനമായ ഡിസംബർ ആറിന് തിരുനാൾ കുർബാനയ്ക്ക് കണ്ണൂർ രൂപത മതബോധന ഡയറക്ടർ ഫാ. ലിനോ പുത്തൻവീട്ടിൽ മുഖ്യകാർമികനാകും. ആണ്ടൂർ കപ്പേളയിലേക്ക് പ്രദക്ഷിണവും നേർച്ചഭക്ഷണവുമുണ്ടാകും. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ദിവ്യബലിയോടെ തിരുനാൾ കൊടിയിറങ്ങും.