കേരളത്തിന്റെ ഹൃദയം തകർത്ത മുണ്ടക്കൈ-ചൂരൽമല ഉരുൾദുരന്തത്തിൽ 298 പേർക്കാണ് ജീവൻ നഷ്ടമായത്. 32 പേർ ഇന്നും കാണാമറയത്താണ്. ദുരന്തത്തിനിരയായ പലരുടേയും ശരീരഭാഗങ്ങളും വീട്ടുപകരണങ്ങളും ഉരുൾ മാലിന്യങ്ങൾക്കൊപ്പം സൂചിപ്പാറയും കടന്ന് ചാലിയാറിലൂടെ കുത്തിയൊലിച്ചപ്പോൾ കയ്യും മെയ്യും മറന്ന് രക്ഷാപ്രവർത്തനത്തിനിറങ്ങിയവരാണ് നിലമ്പൂർ പോത്തുകല്ലിലെ യുവാക്കൾ. പോലീസിനും ഫയർ ഫോഴ്സിനുമൊപ്പം അവർ കയ്യും മെയ്യും മറന്ന് നിലകൊണ്ടു. ഒരുമാസത്തോളം നീണ്ട തിരച്ചിലിൽ കണ്ടെടുത്തത് നൂറുകണക്കിന് ശരീരഭാഗങ്ങളായിരുന്നു. 

To advertise here,

ദുരന്തമുണ്ടായതിന് പിന്നാലെ ജൂലൈ 30ന് പുലർച്ചെ മുതലാണ് പോത്തുകല്ല് ഭാഗത്ത് നിന്ന് രക്ഷാപ്രവർത്തകർ മൃതദേഹങ്ങൾ കണ്ടെടുത്ത് തുടങ്ങുന്നത്. ജില്ലാ ആശുപത്രിയിൽ എത്തിച്ച മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പിന്നീട് വയനാട്ടിലേക്ക് കൊണ്ടുപോയി. അവശേഷിപ്പായി ലഭിച്ച അവസാനശരീരഭാഗങ്ങളും പുത്തുമലയിൽ അടക്കി... സർവമതപ്രാർഥനയോടെ.