‘പുനരധിവാസം കിട്ടിയവർ രക്ഷപ്പെട്ടു, ഞങ്ങളെ ഒഴിവാക്കിയത് എന്തിന്?’
ആലത്തൂരിലെ വീഴുമലയിൽ 2018ൽ ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ച മേഖലയാണ് വാവേലി. ഇത്തവണ വീണ്ടും ഇവിടെ ഉരുൾപൊട്ടലുണ്ടായി. അന്ന് മാറ്റിപ്പാർപ്പിച്ചതിനെ തുടർന്ന് ഒഴിഞ്ഞുകിടന്നിരുന്ന വീടുകൾക്ക് ഉൾപ്പെടെ കേടുപാടുകൾ സംഭവിച്ചു.
2018ൽ ഉണ്ടായതിനേക്കാൾ വലിയ ഉരുളാണ് ഇപ്പോഴത്തേതെന്ന് പ്രദേശവാസികൾ പറയുന്നു. മലയുടെ ഏറ്റവും അടുത്ത് താമസിച്ചിരുന്നവരെയാണ് നിലവിൽ പുനരധിവസിപ്പിച്ചിട്ടുള്ളത്. കൂടുതൽ വലിയ ഉരുൾപൊട്ടലുണ്ടായ സാഹചര്യത്തിൽ തങ്ങളെയും മാറ്റിപ്പാർപ്പിക്കണമെന്നാണ് ഇപ്പോഴും ഇവിടെ ബാക്കിയുള്ള കുടുംബങ്ങളുടെ ആവശ്യം.
Content Highlights: vaveli landslide wayanad village faces new threat after 2018 evacuation
Published: 13 Aug 2024, 05:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented