കക്കവാരി ജീവിതം നെയ്യുന്നവർ, അഥവാ ടിവി പുരംകാരുടെ കായൽജീവിതം
എന്നും പുലര്‍ച്ചെ മോട്ടോര്വെച്ച വള്ളങ്ങള്‍ വേമ്പനാട്ടുകായലിനെ കീറിമുറിച്ചു കൊണ്ടുപോകുന്ന ശബ്ദകേട്ടാണ് വൈക്കത്തെ ടി.വി.പുരം എന്ന കായലോര ഗ്രാമം ഉണരുന്നത്. നേരം പുലര്‍ന്നാല്‍ ചക്രവാളങ്ങളെ ചുംബിച്ച് ശാന്തമായി ഒഴുകുന്ന വേമ്പനാട്ടുകായലില്‍ മുഴക്കോലില്‍ വള്ളം കെട്ടിയിട്ടിരിക്കും. വള്ളത്തിനു ചുറ്റിനും കക്കാ മുങ്ങിത്തപ്പുന്നവര്. വലിയ ക്യാന്‍വാസില്‍ വരച്ച ചിത്രം പോലെ അതിമനോഹരമായ കാഴ്ചയാണിത്. തീരത്തു തിരിയും കനലുമെരിയണമെങ്കില് കായലില്‍ കക്കാ വിളയണം. കായലിനെ നോവിക്കാതെ അത് വാരി കുട്ടയിലാക്കണം. ഇറച്ചിയും തോടും വേര്‍തിരിച്ചെടുക്കണം. ഇറച്ചി പുറത്തെ ചന്തകളിലും തോട് സംഘങ്ങളിലും വില്‍ക്കണം. അങ്ങനെ കിട്ടുന്ന പണം കൊണ്ടാണ് ടി.വി.പുരം ഗ്രാമത്തെ ഓരോ കക്കാ തൊഴിലാളികളുടെയും കുടുംബങ്ങള്‍ കഴിയുന്നത്.
നൂറ്റാണ്ടുകള്‍ക്ക് മുമ്പേ വേമ്പനാട്ടുകായലില്‍ കക്കാവാരല്‍ സജീവമായിരുന്നു. വള്ളത്തില്‍ ഇരുന്നുകൊണ്ടുതന്നെ കക്കയുള്ള ഭാഗങ്ങള്‍ നിരീക്ഷിക്കാന്‍ പരമ്പരാഗത കക്കാവാരല്‍ തൊഴിലാളികള്‍ക്ക് അറിയാം. ആഴത്തില്‍ മുങ്ങി കാലുകൊണ്ട് അടിത്തട്ടില്‍ ചവിട്ടുമ്പോഴും കഴുക്കോല് കൊണ്ട് കായലിന്റെ അടിത്തട്ടിലുള്ള കക്കയെ തൊടുമ്പോഴും അത് എത്രമാത്രം ഉണ്ടെന്ന് ഇവര്‍ക്ക് തിരിച്ചറിയാന്‍ പ്രത്യേക കഴിവായിരുന്നു.
50 വര്‍ഷമായി കക്കാവാരി ഉപജീവനം നടത്തുന്ന ടി.വി.പുരം അജീഷ് ഭവനത്തില്‍ കെ.സി.മോഹനന് ആ കാലഘട്ടത്തെക്കുറിച്ച് വാചാലനായി. പുലര്‍ച്ചെ മൂന്ന് മണിയോടെ മണ്ണെണ്ണ വിളക്കുമായി തോണിയില്‍ കയറും. തുഴയെറിഞ്ഞ് കായലിന്റെ നടുഭാഗത്തേക്ക് പോകും. മുഴക്കോല് കൊണ്ട് കായലിലെ അടിത്തട്ടില്‍ കക്കാ ഉണ്ടോ എന്ന് കുത്തി നോക്കി പരിശോധിച്ച ശേഷം വാരല്‍ ആരംഭിക്കും. വേമ്പനാട്ടുകായലിലൂടെ കൊച്ചിയിലും കൊടുങ്ങല്ലൂരിലും ചാവക്കാട്ടും വരെ പോയി കക്കാ വാരിയിട്ടുണ്ടെന്ന് മോഹനന് പറഞ്ഞു. അന്ന് ഒരു അണ മുതല്‍ 20 പൈസ വരെയായിരുന്നു കക്കായ്ക്ക് ലഭിക്കുക. കിലോ കണക്കിലല്ല, നാഴി കണക്കിനാണ് അന്ന് കക്കാവിറ്റിരുന്നതെന്ന് മോഹനന് ഓര്‍ക്കുന്നു.
Inshort: Discover the traditional black clam harvesting culture of Vaikom, Kerala, where generations have sustained themselves from the depths of Vembanad Lake. Explore the unique techniques and the captivating stories of these resilient divers.
Content Highlights: black clam harvesting from Vembanad lake in TV Puram, Vaikkam
Published: 24 Oct 2024, 03:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented