രണ്ട് പതിറ്റാണ്ടോളമുള്ള പാരമ്പര്യം 30 ലക്ഷത്തോളം യൂണിറ്റുകളുടെ വില്‍പ്പന എന്നീ രണ്ട് കാര്യങ്ങള്‍ക്കൊണ്ട് ഇന്ത്യയിലെ ഹോട്ട് സെല്ലിങ്ങ് ഹാച്ച്ബാക്ക് എന്ന വിശേഷണം സ്വന്തമാക്കിയിട്ടുള്ള മോഡലാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. ഓരോ തലമുറ പിന്നിടുമ്പോഴും കൂടുതല്‍ മികച്ചതായി എത്തിയിട്ടുള്ള ഈ വാഹനം നാലാം തലമുറയില്‍ എത്തി നില്‍ക്കുകയാണ്. ന്യൂജെന്‍ ലുക്ക്, ഹൈടെക് ഫീച്ചര്‍ പുതിയ എന്‍ജിന്‍ എന്നിവയാണ് നാലാം തലമുറ മോഡലിന്റെ കൈമുതല്‍.
മൂന്ന് തലമുറയായി കൈമാറി വരുന്ന എന്‍ജിന്‍ മാറിയതും നാലാം തലമുറയിലെ ഹൈലൈറ്റാണ്. 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ഇസഡ് സീരീസ് എന്‍ജിനാണ് പുതിയ മോഡലില്‍ പ്രവര്‍ത്തിക്കുന്നത്. മാനുവല്‍ മോഡലിന് 24 കിലോമീറ്ററിന് മുകളിലും ഓട്ടോമാറ്റിക് പതിപ്പിന് 25-ന് മുകളിലുമാണ് ഇന്ധനക്ഷമത. ആറ് വേരിയന്റുകളില്‍ എത്തിയിട്ടുള്ള നാലാം തലമുറ സ്വിഫ്റ്റിന് 6.49 ലക്ഷം രൂപ മുതല്‍ 9.64 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില.
Content Highlights: Suzuki Swift 2024, Swift performance, safety features, Swift interior and exterior, auto drive
Published: 16 May 2024, 12:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented