ഒരു ഗ്യാസ് ലൈറ്റർ വിചാരിച്ചാലും തീപ്പെട്ടുപോവില്ല ഈ പെട്ടി, തീയിൽകുരുത്ത ഒരു അതിജീവന കഥ
എരിഞ്ഞുതീരുന്ന ഓരോ തീപ്പെട്ടിക്കും പറയാൻ ഒരുപാട് കഥകളുണ്ട്. അടുപ്പിലെ തീ പകരൽ മുതൽ ചീട്ടുകളിയെ വെട്ടിക്കുന്ന തീപ്പെട്ടിച്ചിത്രക്കളികൾ വരെ ഗൃഹാതുരതയുടെ ഓർമ്മകളുറങ്ങുന്നുണ്ട് ഓരോ തീപ്പെട്ടിക്കൂടിനുള്ളിലും. ഗ്യാസ് ലൈറ്ററുകൾ കടന്നുവന്നിട്ടും സാധാരണക്കാരുടെ നിത്യജീവിതത്തിൽ ഇന്നും തീപ്പെട്ടിയെ ഒഴിച്ചുകൂടാനാവില്ല. മട്ടും മാതിരിയും മാറി നമ്മുടെ കൈയിലെത്തുന്ന ഓരോ തീപ്പെട്ടിക്കു പിന്നിലും വലിയൊരു മനുഷ്യാധ്വാനമുണ്ട്.
വില വർദ്ധന നിത്യജീവിതത്തിലെ ഓരോ സാധനത്തിലും പിടി മുറുക്കിയപ്പോഴും തീപ്പെട്ടിയുടെ കാര്യത്തിൽ അത് താരതമ്യേന സാവധാനമായിരുന്നു. 14 വർഷങ്ങൾക്കുശേഷം കമ്പനികൾ തീപ്പെട്ടിക്ക് വില വർദ്ധിപ്പിക്കാനുള്ള ചർച്ചകളിലാണ്. തീപ്പെട്ടി നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളിൽ പലതിനും വില കൂടിയതും ഇന്ധന വില വർദ്ധനയും ചരക്കു നീക്കത്തിന്റെ നികുതിയുമാണ് ഇതിനുള്ള പ്രധാന കാരണങ്ങളായി അവർ ചൂണ്ടിക്കാട്ടുന്നത്.
Published: 06 Jan 2022, 06:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented