സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ റാസ്പുടിൻ ഡാൻസിന്റെ ഒരു കുടിയൻ പതിപ്പ് കഴിഞ്ഞദിവസം വൈറലായിരുന്നു. കണ്ടവർക്കെല്ലാം അറിയേണ്ടത് ഒരേയൊരു കാര്യം. ആരാണിയാൾ? സത്യത്തിൽ ആ വീഡിയോയിലുള്ളത് ഒരു മുഴുക്കുടിയനൊന്നുമായിരുന്നില്ല. തൃശ്ശൂർ ജില്ലയിലെ പാഞ്ഞാൾ സ്വദേശിയായ നർത്തകൻ സനൂപ് ആണ് ആ പരീക്ഷണ വീഡിയോയിലെ താരം.
എന്തൊക്കെയുണ്ട് വിശേഷങ്ങൾ എന്ന് ചോദിച്ചപ്പോൾ വൈറലാണെന്ന് തോന്നുന്നു എന്നായിരുന്നു സനൂപിന്റെ മറുപടി. ഒരുപാടുപേർ ഇപ്പോൾ വിളിക്കുന്നുണ്ട്. സിനിമാ താരങ്ങളായ ജോജു ജോർജ്, ഗിന്നസ് പക്രു എന്നിവരൊക്കെ വിളിച്ചു. യഥാർത്ഥ ജീവിതത്തിൽ കണ്ടതും മിമിക്രി വേദിയിലെ പ്രശസ്തർ അവതരിപ്പിച്ചതിൽ നിന്നുമെല്ലാം പ്രചോദനമുൾക്കൊണ്ടാണ് കുടിയൻ എന്ന ആശയത്തിലേക്ക് എത്തിയതെന്ന് സനൂപ് പറഞ്ഞു.
ട്രെൻഡിംഗായ ഗാനങ്ങളുടെ അകമ്പടിയിൽ കുടിയന്റെ ഭാവത്തിൽ ഇതിന് മുമ്പും സനൂപ് വീഡിയോകൾ ചെയ്തിട്ടുണ്ട്. സിനിമയാണ് തന്റെ ലക്ഷ്യമെന്ന് സനൂപ് പറയുന്നു. നാട്ടിലെ സിനിമാ തിയേറ്ററിൽ ഓപ്പറേറ്റർ കൂടിയാണ് സനൂപ്.
Published: 27 Apr 2021, 09:26 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented