കേരളത്തെയൊന്നാകെ നടുക്കിയ മുണ്ടക്കൈ-ചൂരൽമല ഉരുപൊട്ടൽ ഒരാണ്ടിനോട് അടുക്കുമ്പോൾ ആ ദുരന്തമുണ്ടാക്കിയ ആഘാതം ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. അന്ന് സർവ്വതും നഷ്ടപ്പെട്ട് ദുരിതത്തിലായ കുടുംബങ്ങൾക്ക് 73 വീടൊരുക്കി കൈത്താങ്ങാവുകയാണ് മലപ്പുറത്തെ സാമൂഹിക പ്രവർത്തകനായ നാസർ മാനു. വിവിധ സന്നദ്ധ സംഘടനകളുടേത്  ഉൾപ്പെടെയുള്ള സഹായത്തോടെ മേപ്പാടി തൃക്കൈപ്പറ്റയിലും കോട്ടറ പഞ്ചായത്തിലെ വാളലിലുമായി 41 വീടുകളുടെ നിർമാണം പൂർത്തിയായി. ഇതിൽ പത്തോളം വീടുകൾ അർഹതപ്പെട്ടവർക്ക് കൈമാറി. 33 വീടുകളുടെ നിർമാണം അവസാനഘട്ടത്തിലുമാണ്. ദുരിതബാധിതർക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മാതൃക വീടിന്റെ പണി പോലും പൂർത്തിയാകാത്ത ഘട്ടത്തിലാണ് ഇത്രയധികം വീടുകൾ ഒന്നിച്ച് ഇവിടെ ഉയർന്നത്. 

To advertise here,

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നിശ്ചയിച്ചിരുന്ന തന്റെ സഹോദരന്റെ മകന്റെ കല്യാണം ഒഴിവാക്കി ആ പണത്തിന് മൂന്ന് വീട് വെക്കാമെന്ന് കരുതി നാസർ മാനു തുടങ്ങിയ ദൗത്യമാണിപ്പോൾ 73 വീടുകളിൽ എത്തിനിൽക്കുന്നത്. ഒരു ദുരന്തമുണ്ടായാൽ ആ പ്രദേശത്തെ മനുഷ്യരെല്ലാം വഴിയാധാരമാകും. അവർക്ക് പെട്ടെന്ന് തണലൊരുക്കാൻ അടിയന്തര പ്രാധാന്യത്തോടെ ഒരുങ്ങി ഇറങ്ങിയാൽ ഇതെല്ലാം സാധിക്കുമെന്നും ദാനധർമ്മം ആരെയും പരാജയപ്പെടുത്തിയിട്ടില്ലെന്നുമാണ് നാസർ മാനുവിന്റെ പക്ഷം.

Inshort - Nazar Maanu, a social worker, built 73 homes for families affected by the chooralmala mundakai landslide in wayanad. His initiative provided much-needed shelter after the devastating event.