VIDEO | ദുരന്തമുണ്ടാകുമ്പോൾ മാത്രം പുനരധിവാസപദ്ധതി മതിയോ? മാറിചിന്തിക്കേണ്ടേ സംവിധാനങ്ങൾ?
മുണ്ടക്കൈയും ചൂരൽമലയും തകർത്ത് ഉരുളൊഴുകിയിട്ട് വർഷമൊന്ന് തികയുന്നു. 402 ഗുണഭോക്താക്കളിൽ 292 പേരാണ് ടൗൺഷിപ്പിൽ വീട് തിരഞ്ഞെടുത്തത്. ആദ്യ സോണിൽ 140-ഉം പിന്നീട് 51,55,51,113- ഉം വീടുകളാണ് നിർമിക്കുക. സന്നദ്ധസംഘടനകളുടെ വീട് തിരഞ്ഞെടുത്തവർക്ക് വീടിന് പകരം 15 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിനായി 351.48 കോടിയുടെ ഭരണാനുമതിയാണ് സർക്കാർ നൽകിയത്. ടൗൺഷിപ്പിൽ നിർമിക്കുന്ന വീടിന് 20 ലക്ഷം രൂപയാണ് ചെലവ് നിശ്ചയിച്ചിട്ടുള്ളത്. ദുരന്തഭൂമിയെ കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ഡോ.ജോൺ മത്തായി പഠനകമ്മിറ്റിയുടെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് പുനരധിവാസ പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തിയത്. എന്നാൽ ഈ റിപ്പോർട്ട് പൂർണമായി അംഗീകരിക്കാനാവില്ലെന്നും അത് അടിസ്ഥാനമാക്കിയുള്ള ഗുണഭോക്തൃപട്ടികയിൽ പാളിച്ചയുണ്ടെന്നും വിമർശനമുയരുന്നുണ്ട്. സന്നദ്ധസംഘടനകളുടെ വീടുകൾ ചിലതെല്ലാം നിർമാണ് പൂർത്തിയാക്കി താക്കോൽ കൈമാറി കഴിഞ്ഞു. ദുരന്തമുണ്ടാകുമ്പോൾ മാത്രം പുനരധിവാസപദ്ധതികൾ ആവിഷ്കരിക്കുന്ന നമ്മുടെ സംവിധാനം മാറിചിന്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഉരുൾപൊട്ടൽ സാധ്യതാപ്രദേശങ്ങളായി കണ്ടെത്തിയ മേഖലയിലെ ആളുകളെ പുനരധിവസിക്കാനുള്ള ശ്രമങ്ങൾ നേരത്തെ തുടങ്ങേണ്ടതുണ്ട്.
In Short: A year since the Mundakkai and Chooralmala landslides, Kerala’s ₹351.48 crore rehabilitation township sees 292 of 402 beneficiaries opt for government-constructed houses. Homes are budgeted at ₹20 lakh each. Some voluntary organisations have already completed and handed over houses. However, the John Mathai report-based beneficiary list faces criticism, and experts urge proactive relocation plans for high-risk zones.
Content Highlights: Mundakkai Chooralmala Landslide Rehab
Published: 31 Jul 2025, 09:07 am IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented