മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള യാത്രയാണ് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറേദിവസമായി ട്രെന്റിങ്ങ്. സംഭവം കേറിയങ്ങ് ക്ലിക്കായതോടെ മസിനഗുഡി വഴി ഊട്ടിക്ക് പോയവരും പോകാന്‍ സാധിക്കത്തവര് ഫോട്ടോ എഡിറ്റ് ചെയ്ത് റീലാക്കിയും ട്രോളിയും ട്രെന്റിനൊപ്പം തകര്‍ത്തു. നടന്നും ലോറിയിലും പിക്കപ്പ് വാനിലും ബൈക്കിലും സ്കൂട്ടറിലും എന്തിനേറെ ഹെലികോപ്റ്ററിലും വിമാനത്തിന് മുകളില്‍ കയറിയുംവരെ മസിനഗുഡി യാത്ര നടത്തുന്നതായുള്ള റീലുകള്‍ സോഷ്യല്‍ മീഡിയ കൈയ്യടക്കി. റീലുകള്‍ കണ്ട് ആവേശം കയറി മസിനഗുഡി വഴി യാത്രതിരിച്ച് ബ്ലോക്കില്‍പ്പെട്ട് പണികിട്ടയവരും ട്രോളുകളില്‍ നിറഞ്ഞു. ചില കമ്പനികള്‍ ഇത് അവരുടെ പരസ്യത്തിന്റെ ടാഗ് ലൈന്‍ വരെയാക്കി.
കണ്ണൂര്‍ സ്വദേശിയായ അസ്ലം ഒഎമ്മിന്റേതാണ് ഈ വൈറല്‍ വോയിസ് ഓവര്‍. ബെംഗളൂരുവില്‍ എന്‍ജിനിയറും ട്രാവല്‍ വീഡിയോ ക്രിയേറ്ററുമായ അസ്ലം, ഒരു സഞ്ചാരി കൂടിയാണ്. സാധാരണ ഈ സോഷ്യല്‍ മീഡിയകളില്‍ പെട്ടെന്നുണ്ടാക്കുന്ന വൈറല്‍ റീലുകള്‍ക്ക് അധികം ആയുസ് ഉണ്ടാകാറില്ല. എന്നാല്‍ മസിനഗുഡി റീലുകള്‍ തീര്‍ത്ത ഓളം ഇനിയും അടങ്ങിയിട്ടില്ല.
Content Highlights: masinagudi ooty viral video
Published: 16 Jan 2024, 08:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented