Throwback: ധ്യാനം കൊള്ളുന്ന മലനിരകളും മലയ്ക്ക് ചുറ്റും സദാ മഞ്ഞുമൂടിക്കിടക്കുന്ന മഴക്കാടുകളുമായി ഒരു ജീവിതകാലത്തേക്കുള്ള അനുഭവമാണ് കുടജാദ്രി നമുക്ക് സമ്മാനിക്കുക. കൊല്ലൂരില്‍നിന്ന് ഷിമോഗയ്ക്കുള്ള വഴിയില്‍ ഏകദേശം എട്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വനപാത തുടങ്ങുകയായി.

To advertise here,

ദുര്‍ഘടമായ പാതയിലൂടെ സഞ്ചരിക്കുന്ന വാഹനത്തിന്റെ മുന്നോട്ടുനോക്കിയാല്‍ കാടിനുള്ളിലെ തണുപ്പുപോലെ ഭയം അരിച്ചുകയറും. പിന്നിലേക്ക് നോക്കിയാല്‍ താണ്ടിയ വഴിയുടെ ശേഷിപ്പുകള്‍ കാണാം. അവയെല്ലാം താണ്ടി ഒടുവില്‍ സ്വപ്‌നസമാനമായ കുടജാദ്രിയുടെ നെറുകയിലേക്ക്...